Connect with us

” ശബരിമല ശാസ്താവിന്റെ കഥയല്ല അയ്യപ്പൻ ” – നിർമാതാവ് വെളിപ്പെടുത്തുന്നു

Malayalam Breaking News

” ശബരിമല ശാസ്താവിന്റെ കഥയല്ല അയ്യപ്പൻ ” – നിർമാതാവ് വെളിപ്പെടുത്തുന്നു

” ശബരിമല ശാസ്താവിന്റെ കഥയല്ല അയ്യപ്പൻ ” – നിർമാതാവ് വെളിപ്പെടുത്തുന്നു

” ശബരിമല ശാസ്താവിന്റെ കഥയല്ല അയ്യപ്പൻ ” – നിർമാതാവ് വെളിപ്പെടുത്തുന്നു

ആരാധകരെ ആവേശത്തിൽ ആഴ്ത്തിയാണ് പൃഥ്വിരാജ് – ശങ്കർ രാമകൃഷ്ണൻ ചിത്രം അയ്യപ്പൻ പ്രഖ്യാപിച്ചത്. വർഷങ്ങളായുള്ള ചര്ച്ചക്കൊടുവിലാണ്‌ അയ്യപ്പൻ എന്ന ചിത്രം പ്രഖ്യാപിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇപ്പോൾ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

2020 മകരവിളക്ക് ദിനത്തില്‍ പ്രേക്ഷകരിലെക്ക് എത്തിക്കാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നതായി നിര്‍മ്മാതാവ് ഷാജി നടേശന്‍ പറയുന്നു . അയ്യപ്പന്‍റെ കഥയെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അയ്യപ്പന്‍ എന്ന രാജകുമാരന്റെ, യുദ്ധവീരന്റെ, വിപ്ലവകാരിയുടെ കഥയാകും പറയുക എന്നും ഓഗസ്റ്റ്‌ സിനിമയുടെ തലവനായ ഷാജി നടേശന്‍ കൂട്ടിച്ചേര്‍ത്തു. ശാസ്താവ് എന്ന സങ്കല്‍പ്പത്തിലൂന്നിയതാണ് ശബരിമലയിലെ അയ്യപ്പന്‍ എന്നും അതില്‍ നിന്നും വ്യതസ്ഥമായി പന്തള രാജകുമാരനായിരുന്ന അയ്യപ്പന്‍ എന്ന വ്യക്തിയിടെ ജീവിത കഥയിലൂടെയാവും ചിത്രം സഞ്ചരിക്കുക എന്നും അദ്ദേഹം വെളിപ്പെടുത്തി.

‘പതിനെട്ടാം പടി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ ശങ്കര്‍ രാമകൃഷ്ണന്‍. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ കൂടാതെ താന്‍ അഭിനയിച്ചു വരുന്ന ‘ആടുജീവിതം’ ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ തിരക്കിലാണ് പൃഥ്വിരാജ്. ‘ആടുജീവിതം’ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്കായി പൃഥ്വിരാജ് ശരീരഭാരം കുറയ്ക്കേണ്ടി വരുന്നത് ഈ ചിത്രത്തിനും സഹായകരമാകുമെന്നും ഷാജി നടേശന്‍ പറഞ്ഞു.

producer shaji nadeshan about ayyappan movie

More in Malayalam Breaking News

Trending

Recent

To Top