Connect with us

വിക്രമിന്റെ മകൻ നായകനാകുന്ന അർജുൻ റെഡ്‌ഡിയുടെ തമിഴ് പകർപ്പ് ഉപേക്ഷിച്ചോ ?വിശദീകരണവുമായി നിർമാതാവ്

Tamil

വിക്രമിന്റെ മകൻ നായകനാകുന്ന അർജുൻ റെഡ്‌ഡിയുടെ തമിഴ് പകർപ്പ് ഉപേക്ഷിച്ചോ ?വിശദീകരണവുമായി നിർമാതാവ്

വിക്രമിന്റെ മകൻ നായകനാകുന്ന അർജുൻ റെഡ്‌ഡിയുടെ തമിഴ് പകർപ്പ് ഉപേക്ഷിച്ചോ ?വിശദീകരണവുമായി നിർമാതാവ്

ബോസ്‌ഓഫീസ് ഹിറ്റ് ആയിരുന്നു അർജുൻ റെഡ്‌ഡി എന്ന വിജയ് ദേവരകൊണ്ട നായകനായ തെലുങ്കു ചിത്രം .അതിന്റെ തമിഴ് പതിപ്പായ ‘ആദിത്യ വർമ്മ ‘ എന്ന ചിത്രത്തിന് വേണ്ടി വലിയ കാത്തിരിപ്പിലാണ് ആരാധകർ .വിക്രമിന്റെ മകനായ ദ്രുവിന്റെ അരങ്ങേറ്റ ചിത്രം എന്ന നിലയിലും ചിത്രത്തിന് ഏറെ ജനശ്രദ്ധ ലഭിച്ചിരുന്നു .ബാല സംവിധാനം ചെയ്തയ ചിത്രം ഇതിനിടെ പൂർത്തിയായെങ്കിലും നിർമാതാക്കൾ ചിത്രം റിലീസ് ചെയ്യണ്ട എന്ന് തീരുമാനിക്കുകയായിരുന്നു .

തുടര്‍ന്ന് സംവിധായകനെ മാറ്റി സിനിമ വീണ്ടും പുനരാരംഭിച്ചു. ആദിത്യ വര്‍മ്മയെന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. ധ്രുവിനെ തന്നെ നായകനായി നിലനിര്‍ത്തികൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്.

എന്നാല്‍ ആദിത്യ വര്‍മ്മയുടെ ഷൂട്ടിംഗ് നിന്നു പോയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളായിരുന്നു വാര്‍ത്ത പുറത്തുവിട്ടിരുന്നത്. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാവായ മുകേഷ് ആര്‍ മേത്ത രംഗത്തുവന്നിരുന്നു.

ചില ആളുകള്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കാണുമ്ബോള്‍ വിഷമമുണ്ടെന്നും, സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഞങ്ങള്‍ പോര്‍ച്ചുഗലിലേക്ക് പോകാനാരിക്കുകയാണെന്നും നിര്‍മ്മാതാവ് പറഞ്ഞു. 2019ല്‍ തന്നെ ആദിത്യ വര്‍മ്മ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ബനിത സന്ധു,പ്രിയ ആനന്ദ് തുടങ്ങിയവരാണ് ആദിത്യ വർമ്മ എന്ന ചിത്രത്തിൽ നായികമാരായി എത്തുന്നത് .ബാല യുടെ സഹസംവിധായകനായ സഹസംവിധായകനായ ഗണേഷായ ആണ് ആദിത്യ വര്‍മ്മ സംവിധാനം ചെയ്യുന്നത്.

producer mukesh r metha about the movie adithya varma

More in Tamil

Trending

Recent

To Top