Connect with us

അജു വർഗ്ഗീസ് ശബരിമലയിലെ തത്വമസിയെ കളിയാക്കിയതോ ?! നിർമ്മാതാവ് പ്രതികരിക്കുന്നു…

Malayalam Breaking News

വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അജു വർഗ്ഗീസ്, ധ്യാൻ ശ്രീനിവാസൻ, ഹരീഷ് കണാരൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് നായർ സംവിധാനം ചെയ്‌ത ചിത്രമാണ് സച്ചിൻ. സിനിമയുടെ ടീസർ രണ്ടു ദിവസം മുൻപ് പുറത്തിറങ്ങിയിരുന്നു. ചെറിയ വിവാദങ്ങൾ ആ ടീസർ ഉണ്ടാക്കുകയും ചെയ്‌തു. ശബരിമലയിലെ തത്വമസിയെ അജു വർഗ്ഗീസ് കളിയാക്കുന്നുവെന്ന രീതിയിലായിരുന്നു ചില പോസ്റ്റുകൾ വന്നത്.

ആ വിവാദത്തെ കുറിച്ച് ചിത്രത്തിന്റെ നിർമ്മാതാവ് ജൂബി നൈനാൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ. അങ്ങനെയൊരു ആരോപണത്തിൽ കഴമ്പില്ലായെന്നാണ് അദ്ദേഹം മെട്രോമാറ്റിനിയോട് പ്രതികരിച്ചത്. ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണിതെന്നും, അജു അങ്ങനെയൊന്നും തത്വമസിയെ കളിയാക്കിയിട്ടില്ലെന്നും പ്രൊഡ്യൂസർ പറയുന്നു.

“ചിത്രത്തിന്റെ ഒരു ചെറിയ സീൻ മാത്രമാണത്. അതെടുത്ത് ടീസറിൽ കൊടുത്തു എന്നെ ഉള്ളൂ. തത്വമസി എന്താണെന്ന് അറിയാത്ത അജു വർഗ്ഗീസ് അത് ധ്യാനിനോട് ചോദിക്കുന്നു, ധ്യാൻ പിന്നീട ഹരീഷ് കണാരനോടും. പിന്നീട് വീട്ടിൽ നിന്ന് മുത്തശ്ശി അത് പറഞ്ഞു കൊടുക്കുന്നു. അതാണ് രംഗം.” -ജൂബി പറയുന്നു. അതിത്ര വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും ജൂബി നൈനാൻ കൂട്ടിച്ചേർത്തു. നിവിൻ പോളിയായിരുന്നു ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്.

Producer Juby Ninan about Thathvamasi Controversy

More in Malayalam Breaking News

Trending