Malayalam Breaking News
2018ല്‍ നേട്ടമുണ്ടാക്കിയത് 22 സിനിമകൾ, നഷ്‌ടം 400 കോടി !! നടക്കുന്നത് സംവിധായകരുടേയും നിര്‍മ്മാതാക്കളുടെയും തോന്ന്യാസമെന്ന് ജി. സുരേഷ്‌കുമാര്‍
2018ല്‍ നേട്ടമുണ്ടാക്കിയത് 22 സിനിമകൾ, നഷ്‌ടം 400 കോടി !! നടക്കുന്നത് സംവിധായകരുടേയും നിര്‍മ്മാതാക്കളുടെയും തോന്ന്യാസമെന്ന് ജി. സുരേഷ്‌കുമാര്‍
2018ല്‍ നേട്ടമുണ്ടാക്കിയത് 22 സിനിമകൾ, നഷ്‌ടം 400 കോടി !! നടക്കുന്നത് സംവിധായകരുടേയും നിര്‍മ്മാതാക്കളുടെയും തോന്ന്യാസമെന്ന് ജി. സുരേഷ്‌കുമാര്‍
2018ല്‍ റിലീസ് ചെയ്ത 156 സിനിമകളില്‍ 22 എണ്ണം മാത്രമാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍. ഈ വര്‍ഷം മാത്രം 400 കോടി രൂപയാണ് നഷ്ടം വരുത്തിയിരിക്കുന്നത്. സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും തോന്ന്യാസമാണ് ഇവിടെ നടക്കുന്നതെന്നും സുരേഷ്‌കുമാർ പറഞ്ഞു.
അസോസിയേഷന്‍ പറഞ്ഞാലൊന്നും ഒരു റെസ്‌പോണ്‍സിബിലിറ്റിയും നിര്‍മ്മാതാക്കള്‍ കാണിക്കാറില്ല. 2018ല്‍ നൂറിലധികം പുതിയ നിര്‍മ്മാതാക്കള്‍ വന്നു. അവരെയൊന്നും ഈ വഴിക്ക് കാണില്ല. നമുക്ക് അറിയാത്ത ബിസിനസ് തുടങ്ങുമ്പോള്‍ ഈ രംഗത്തുള്ള പരിചയ സമ്പന്നരായ ആളുകളോട് അന്വേഷിക്കുക സ്വാഭാവികമാണ്. പ്രൊഡക്ഷന്‍ മാനേജര്‍ പറയുന്നതാണ് അവര്‍ കേള്‍ക്കുന്നത്. അസോസിയേഷന്‍ പറഞ്ഞാലൊന്നും ഒരു റെസ്‌പോണ്‍സിബിലിറ്റിയും നിര്‍മ്മാതാക്കള്‍ കാണിക്കാറില്ല.
100 കോടി ക്ലബ്ബില്‍ എത്തിയ സിനിമയെന്ന ചിലരുടെ പോസ്റ്റ് കാണാറുണ്ട്. ഒരു സിനിമ 100 കോടി ക്ലബ്ബില്‍ എത്തിയാല്‍ അതിന്റെ മൂന്നിലൊന്നേ നിര്‍മ്മാതാവിന് കിട്ടൂ. മുന്നില്‍ ഒരു വിഹിതം കിട്ടിയാല്‍ 100 കോടി ആവില്ലല്ലോ, തിയേറ്ററില്‍ ഒരു ദിവസം തികച്ചു കളിക്കാത്ത സിനിമ 25 കോടി ക്ലബ്ബില്‍ കയറിയെന്ന് കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് കണ്ടു. ബഡായി പറയുന്നതിനും പ്രചരിപ്പിക്കുന്നതിനും കുറച്ചെങ്കിലും മര്യാദ വേണ്ടേ.
ഈ വര്‍ഷം 400 കോടി രൂപയാണ് നഷ്ടം. നവംബര്‍ മാസത്തില്‍ 23ന് എട്ടു സിനിമകള്‍ റിലീസ് ചെയ്തു. ഒരു സിനിമയ്ക്ക് മൂന്നു കോടി വെച്ചു കൂട്ടിയാല്‍ ആകെ 24 കോടി രൂപ ചെലവുണ്ടാവും. പക്ഷേ ആ ആഴ്ചയില്‍ എല്ലാത്തിനും കൂടി എട്ടു ലക്ഷം രൂപ മാത്രമായിരുന്നു ഷെയര്‍ കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
producer g suresh kumar, about the directors and producers