Connect with us

നടനായപ്പോള്‍ മദ്യപാനം കൂടി, സംസാരത്തിലൊക്കെ പരുക്കനായി; മുരളിയോട് ദേഷ്യപ്പെടേണ്ടി വന്നതിനെ കുറിച്ച് നിര്‍മാതാവ്

Malayalam

നടനായപ്പോള്‍ മദ്യപാനം കൂടി, സംസാരത്തിലൊക്കെ പരുക്കനായി; മുരളിയോട് ദേഷ്യപ്പെടേണ്ടി വന്നതിനെ കുറിച്ച് നിര്‍മാതാവ്

നടനായപ്പോള്‍ മദ്യപാനം കൂടി, സംസാരത്തിലൊക്കെ പരുക്കനായി; മുരളിയോട് ദേഷ്യപ്പെടേണ്ടി വന്നതിനെ കുറിച്ച് നിര്‍മാതാവ്

മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നടനാണ് മുരളി. വ്യത്യസ്തമായ അഭിനയ ശൈലിയുമായെത്തിയ മുരളി കരിയറില്‍ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങള്‍ ലഭിച്ചു. മരിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഈ സിനിമകളിലൂടെ ഇന്നും പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുന്നു. ആ കഥാപാത്രങ്ങള്‍ക്കിന്നും പത്തരമാറ്റാണ്. എന്നാല്‍ കരിയറിലെ തിളക്കം പലപ്പോഴും മുരളിയുടെ വ്യക്തി ജീവിതത്തിലുണ്ടായിട്ടില്ല.

കടുത്ത മദ്യപാനായിരുന്നത്രെ ഒരു കാലഘട്ടത്തില്‍ മുരളി. നടന്റെ സിനിമാ ജീവിതത്തെയും ബാധിച്ചു. സെറ്റുകളില്‍ വഴക്കും മറ്റുമുണ്ടായെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. ഒരു കലാകരന്റെ ജീവിതം എങ്ങനെ നശിക്കുന്നു എന്നതിന് ഉദാഹരണമായി പലപ്പോഴും മുരളിയെ ചിലര്‍ ഉദാഹരിക്കാറുമുണ്ട്. ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചാഗ്നിയാണ് മുരളിയുടെ ആദ്യ റിലീസ് സിനിമ. വില്ലന്‍ വേഷത്തിലാണ് ഈ സിനിമയില്‍ മുരളി അഭിനയിച്ചത്.

സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. അമരം, ധനം, കളിക്കളം, ആധാരം, മഞ്ചാടിക്കുരു, വെങ്കലം, കിരീടം, വരവേല്‍പ്പ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം മുരളിക്ക് ലഭിച്ചു. മുരളിയെക്കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറും പിന്നീട് നിര്‍മാതാവുകയും ചെയ്ത സെവന്‍ ആര്‍ട്‌സ് മോഹന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന സമയത്ത് പൊതുവെ ശാന്ത സ്വഭാവക്കാരനായിരുന്നു താനെന്നും എന്നാല്‍ ഒരിക്കല്‍ മുരളിയോട് ദേഷ്യപ്പെടേണ്ട സാഹചര്യമുണ്ടായെന്നും ഇദ്ദേഹം പറയുന്നു.

മുരളി സ്‌നേഹുള്ളയാളായിരുന്നു. താരമായ സമയത്ത് അതിന്റേതായ കുഴപ്പങ്ങളുണ്ടായിരുന്നു. മദ്യപാനം പോലുള്ള ദുഃസ്വഭാവങ്ങള്‍. അതിന്റെ ആഫ്ടര്‍ എഫക്ടെന്ന പോലെ സംസാരത്തിലൊക്കെ പരുക്കനായി. അല്ലാതെ മറ്റൊരു ബുദ്ധിമുട്ടും മുരളി ഉണ്ടാക്കിയിട്ടില്ലെന്നും മോഹന്‍ പറഞ്ഞു.

‘മുഴുവന്‍ സെറ്റും കാത്തിരുന്ന സാഹചര്യമുണ്ടായിരുന്നു. മുരളി എന്ന നടന്‍ കാരണം. സെറ്റില്‍ നിന്ന് തന്നെ അദ്ദേഹത്തോട് ചൂടായി. പറയാതെ പുള്ളി എവിടെയോ പോവുകയും രാവിലെ വെച്ച ഷൂട്ടിന് പുള്ളി വരാതിരുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ചൂടാവും,’ സെവന്‍ ആര്‍ട്‌സ് മോഹന്‍ പറഞ്ഞു. അന്തരിച്ച നടന്‍ കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മയും ഇദ്ദേഹം പങ്കുവെച്ചു.

കലാഭവന്‍ മണി ആദ്യമായി അഭിനയിക്കുന്നത് അക്ഷരം എന്ന സിനിമയിലാണ്. ഞാനാണ് അതിന്റെ കണ്‍ട്രോളര്‍. ‘മണി ചാലക്കുടിയില്‍ നിന്ന് എല്ലാ ദിവസവും വന്നു. പത്താം ദിവസമാണ് അഭിനയിച്ചത്. പത്ത് ദിവസം അവിടെ നിന്ന് വന്ന ആളെന്ന നിലയില്‍ പുള്ളിയോട് സഹതാപം തോന്നി ഞാന്‍ തന്നെ 500 രൂപ അഡ്വാന്‍സ് വാങ്ങിക്കൊടുത്തു. കാരണം പുള്ളിയെ ഇഷ്ടമായി. പാവം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല,’ എന്നും സെവന്‍ ആര്‍ട്‌സ് മോഹന്‍ പറഞ്ഞു.

ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് കലാഭവന്‍ മണി സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. ആദ്യ സിനിമ സിബി മലയിലിന്റെ അക്ഷരമായിരുന്നെങ്കിലും നടന്‍ ശ്രദ്ധിക്കപ്പെടുന്നത് സല്ലാപം എന്ന സിനിമയിലൂടെയാണ്. ചെറിയ കഥാപാത്രമായിരുന്നെങ്കിലും സിനിമയും മണിയുടെ കഥാപാത്രവും ശ്രദ്ധ പിടിച്ചു പറ്റി.

പിന്നീട് നിരവധി വേഷങ്ങളില്‍ ചെറിയ വേഷത്തിലെത്തിയ മണിക്ക് കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ സിനിമകളിലൂടെ നായകനാവാനും പറ്റി. തുടര്‍ന്നും നിരവധി സിനിമകളില്‍ കലാഭവന്‍ മണി നായകനായെത്തി. എന്നാല്‍ ഇവയൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അവസാന കാലത്ത് ആമേന്‍ എന്ന സിനിമയിലാണ് മണിക്ക് ശ്രദ്ധേയ വേഷം ചെയ്യാന്‍ കഴിഞ്ഞത്.

തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന്റെ സിനിമകള്‍ കാണാത്തതോ പാട്ടുകള്‍ കേള്‍ക്കാത്തതോ ആയ ആരുംതന്നെ ഉണ്ടാവാന്‍ ഇടയില്ല. കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയില്‍ ഉണ്ടാക്കിയ വലിയ വിടവ് ഇതുവരെ നികത്തനായിട്ടില്ല. ഇന്നും മണിയെ കുറിച്ച് ഓര്‍ക്കാനും പറയാനും ചാലക്കുടിക്കാര്‍ക്കും സിനിമാ സുഹൃത്തുക്കള്‍ക്കുമെല്ലാം നൂറ് നാവാണ്.

2016 മാര്‍ച്ച് ആറിനാണ് കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മണി മരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം. മരിക്കുമ്പോള്‍ 45 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ്രൈഡവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയത്.

എങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. കാലങ്ങള്‍ എത്ര കഴിഞ്ഞാലും പകരം വെയ്ക്കാനാകാത്ത അതുല്യ പ്രതിഭയാണ് അദ്ദേഹമെന്ന് ഒരിക്കല്‍ കൂടി പറയേണ്ടി വരും. അത്രത്തോളം മികച്ച കഥാപാത്രങ്ങളെയായിരുന്നു അദ്ദേഹം അവിസ്മരണീയമാക്കിയത്.

Continue Reading
You may also like...

More in Malayalam

Trending