Connect with us

”ആ നോട്ടം, എന്റെ സാറേ.. ! വൈറലായി പ്രിയയുടെ കാന്‍ഡിഡ് വീഡിയോ…

Interesting Stories

”ആ നോട്ടം, എന്റെ സാറേ.. ! വൈറലായി പ്രിയയുടെ കാന്‍ഡിഡ് വീഡിയോ…

”ആ നോട്ടം, എന്റെ സാറേ.. ! വൈറലായി പ്രിയയുടെ കാന്‍ഡിഡ് വീഡിയോ…

ഒറ്റ കണ്ണിറുക്കലിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് കടന്നു വന്നത്. അഭിനയത്തേക്കാള്‍ ഉപരി താരം മോഡലിങ്ങ് ചെയ്യാറുണ്ട്. താരത്തിന്റെ ഡ്രസ്സിങ് സ്റ്റൈലിന് നിരവധി ആരാധകരുണ്ട്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘മാണിക്ക്യ മലരായ പൂവി’ എന്ന ഗാനത്തിലൂടെ ലോക ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യര്‍. പക്ഷെ ചിത്രം പ്രതീക്ഷിച്ച് അത്ര വിജയം കൈവരിക്കാന്‍ സാധിച്ചില്ല. ഇപ്പോഴിതാ, പ്രിയയുടെ ഒരു കാന്‍ഡിഡ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ടിക്ടോക്കിലാണ് പ്രിയയുടെ വീഡിയോ ക്യൂട്ട് വന്നിരിക്കുന്നത്. പ്രിയയുടെ രസകരമായ മുഖഭാവങ്ങളും ഡയലോഗുമാണ് വീഡിയോയില്‍ ഉള്ളത്. ”ആ നോട്ടം, എന്റെ സാറേ.. എന്നുമെന്റെ വീക്ക്നെസ്സ് ആയിരുന്നു,” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

ഒരു അടാര്‍ ലവിനു ശേഷം ബോളിവുഡിലേക്ക് ചേക്കേറിയ താരത്തിന്റെ പുതിയ ചിത്രത്തിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. ട്രോളന്‍മാരുടെ സംസാര വിഷയമായ താരത്തിന്റെ എന്തു പുതിയ അപ്ഡേറ്റ്സും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് സിനിമയില്‍ ആണ് പ്രിയ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റോഷനും പ്രേക്ഷക ശ്രദ്ദ നേടിയിരുന്നു. ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളുമാണ്. റോഷനൊപ്പമുള്ള ചിത്രങ്ങള്‍ പ്രിയ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. ആരാധകര്‍ക്കിപ്പോള്‍ അറിയേണ്ടത് ‘റോഷനുമായി പ്രണയത്തിലാണോ?’ എന്നാണ്.

Priya’s Candid video..

More in Interesting Stories

Trending