Connect with us

ഇതെന്താ ചിലന്തിയോ ? പ്രിയങ്ക ചോപ്രയുടെ ലുക്ക് ട്രോളി ആരാധകർ !

Bollywood

ഇതെന്താ ചിലന്തിയോ ? പ്രിയങ്ക ചോപ്രയുടെ ലുക്ക് ട്രോളി ആരാധകർ !

ഇതെന്താ ചിലന്തിയോ ? പ്രിയങ്ക ചോപ്രയുടെ ലുക്ക് ട്രോളി ആരാധകർ !

ഫാഷൻ ലോകത്ത് തങ്ങളുടേതായ കയ്യൊപ്പ് പകർത്തുന്നവരാണ് ബോളിവുഡ് നടിമാർ . പല ലുക്കിലും അവർ ആരാധകരെ ഞെട്ടിക്കും . ഇപ്പോൾ പ്രിയങ്ക ചോപ്രയുടെ ലുക്ക് ആണ് വൈറലാകുന്നത്.

ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്കും പിന്നീട് നിക്കിന്റെ ജീവിതസഖിയായും മാറിയ താരത്തിന്റെ പുതിയ ചിത്രം സൈബർ ലോകത്തും വൈറലായിരിക്കുകയാണ്. ഏതു തരത്തിലുള്ള വസ്ത്രവും തനിക്ക് ഇണങ്ങുമെന്ന്  ഫാഷൻ പ്രേമികളുടെ ഇഷ്ട മോഡൽ കൂടിയായ ഈ മുൻ ലോകസുന്ദരി വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ മേളയായ മെറ്റ് ഗാലയിൽ എത്തിയ പ്രിയങ്കയുടെ ലുക്കാണ് സൈബർ ലോകത്ത് വൈറലാകുന്നത്. നിക്കിനൊപ്പം എത്തിയ പ്രിയങ്കയെ കണ്ടാൽപ്പോലും തിരിച്ചറിയുന്നില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. ഗ്രേ നിറത്തിലുള്ള നെറ്റ് ഗൗണിലാണ് പ്രിയങ്ക.

കണ്ണിൽ വെളുത്ത ഐ ലൈനറും പാറിപ്പറന്ന ചുരുണ്ട ഷോർട്ട് ഹെയറും മറ്റൊരു പ്രത്യേകതയാണ്. എന്തായാലും പ്രിയങ്കയുടെ പുത്തൻ ഫാഷൻ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകർ. താരത്തിന്റെ പുതിയ വേഷത്തിന്റെ ചുവട് പിടിച്ച് ട്രോളുകളും സജീവമായി കഴിഞ്ഞു.ചിലന്തിയെ പോലെയുണ്ടെന്നൊക്കെയാണ് കമന്റുകൾ .


priyanka chopra’s viral look in met gala

More in Bollywood

Trending

Recent

To Top