ഇത്തവണ ഇൻസ്റ്റാഗ്രാമിൽ താരം വിരാടല്ല ,പ്രിയങ്ക ! ഒരു പോസ്റ്റിനു ഭീമൻ തുക സമ്പാദ്യം
സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രൊമോഷന്‍ പോസ്റ്റുകള്‍ക്ക് ഏറ്റവുമധികം തുക ഈടാക്കുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് രണ്ട് പേർ മാത്രം. ഇന്‍സ്റ്റഗ്രാം ഷെഡ്യൂളിംഗ് ടൂളായ ഹോപ്പറാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. ബോളിവുഡ് നടി ഫിലിം മേക്കറുമായ പ്രിയങ്ക ചോപ്രയും ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയുമാണ് ലിസ്റ്റിലുള്ളത്. ഇവരിലും മുൻപന്തിയിലുള്ളത് പ്രിയങ്കാചോപ്രയാണ്. ഏറെ ആരാധകരുള്ള തരാം ലിസ്റ്റിൽ 19-ാം സ്ഥാനത്താണുള്ളത് ഒരു പ്രൊമോഷന്‍ പോസ്റ്റിന് പ്രിയങ്കയ്ക്ക് ലഭിക്കുന്നത് 2.71 ലക്ഷം ഡോളര്‍ ആണ്. അതായത് 1.87 കോടി ഇന്ത്യന്‍ രൂപ! 43.3 മില്യണ്‍ ഫോളോവേഴ്‌സ് ആണ് പ്രിയങ്കയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. ജംഷഡ്പൂരുകാരിയായ പ്രിയങ്ക പോപ്പ് ഗായകനായ നിക്ക് ജൊനാസിനെ കഴിഞ്ഞിടെ വിവാഹം കഴിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു
എന്നാൽ 23-ാം സ്ഥാനത്താണ് വിരാട് കോഹ്‌ലി . വളരെ ഏറെ ആരാധകരാണ് കോഹ്‌ലിക്കുമുള്ളത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കോലിയുടെ ഓരോ പോസ്റ്റിനും വലിയ സ്വീകാര്യതയാണുള്ളത്. നിലവില്‍ ഒരു പ്രൊമോഷന്‍ പോസ്റ്റിന് കോഹ്‌ലിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് 1.96 ലക്ഷം ഡോളര്‍ ആണ്. അതായത് 1.35 കോടി ഇന്ത്യന്‍ രൂപ! 38.2 മില്യണ്‍ ആളുകളാണ് കോലിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.
അതേസമയം കഴിഞ്ഞ വർഷം, ആഗോളതലത്തിൽ 17ആമതായിരുന്നു കോഹ്‌ലിയുടെ സ്ഥാനം. കായികതാരങ്ങളുടെ പട്ടികയില്‍ ഒമ്പതാമതും. കളിക്കളത്തിനകത്തും പുറത്തും തൊടുന്നതെല്ലാം പൊന്നാക്കി കുതിക്കുകയെന്നതാണ് കോഹ്‌ലിയുടെ രീതി.
അമേരിക്കന്‍ ടിവി അവതാരികയും മോഡലുമായ കെയ്‌ലി ജെന്നറാണ് പട്ടികയില്‍ ഒന്നാമത്.കെയ്‌ലിയുടെ ഒരു പോസ്റ്റിന് 1,266,000 ഡോളറാണ് പ്രതിഫലമായി ലഭിക്കുന്നത്. കെയ്‌ലിക്ക് പുറമേ ഗായകരായ അരിയാന ഗ്രാന്‍ഡെ, ടെയ്‌ലര്‍ സ്വിഫ്റ്റ്, ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരൊക്കെ ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റിലുണ്ട്.
priyanka chopra- virat kohli-instagram- promotion post
