Connect with us

പ്രിയങ്കയ്ക്ക് തിരിച്ചടി; സമാധാനം തകര്‍ക്കുന്നതിന് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണം ; യു എന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തു നിന്ന് പ്രിയങ്കയെ നീക്കണമെന്നാവശ്യപ്പെട്ട് പാക് മന്ത്രി

Uncategorized

യുഎന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തു നിന്ന് നടി പ്രിയങ്കാ ചോപ്രയെ നീക്കണമെന്നാവശ്യപ്പെട്ട് പാക് മന്ത്രി. കശ്മീർ വിഷയത്തിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് യൂനിസെഫ് ഗുഡ് വിൽ ; അംബാസിഡർ സ്ഥാനത്തു നിന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ മാറ്റണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ രംഗത്ത് വന്നിരിക്കുന്നത്.യുഎന്നിന് കത്തയച്ചാണ് പ്രിയങ്കയെ തൽസ്ഥാനത്തു നിന്ന് നീക്കണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരിക്കുന്നത്.പാക് മനുഷ്യാവകാശവകുപ്പ് മന്ത്രി ഷിറീന്‍ മസാരിയാണ് ആവശ്യം കാണിച്ച് യു എന്നിന് കത്തയച്ചത്.

കശ്മീര്‍ വിഷയത്തില്‍ ഭാരത സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് പ്രിയങ്ക സ്വീകരിച്ചത്. പാകിസ്താനെതിരേ ഇന്ത്യന്‍ പ്രതിരോധ മന്ത്രി ഉയര്‍ത്തിയ ആണവഭീഷണിയെയും പ്രിയങ്ക അനുകൂലിച്ചിരുന്നു. ഈ നീക്കങ്ങളെല്ലാം തന്നെ സമാധാനത്തിനും സദ്മൂല്യങ്ങള്‍ക്കും എതിരാണെന്നും യു എന്‍ ഗുഡ്‌വില്‍ അംബാസിഡറാകാനുള്ള നിബന്ധനകള്‍ക്കെതിരെയാണെന്നും പാക് മന്ത്രി കത്തില്‍ പറയുന്നു.

ബാലക്കോട്ടിലും പുല്‍വാമയിലും ഇന്ത്യന്‍ സൈന്യം പാകിസ്താന് തിരിച്ചടിയായി ആക്രമണം നടത്തിയതിനെ പ്രശംസിച്ചും നടി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ സൈന്യത്തെ ടാഗ് ചെയ്ത് ജയ് ഹിന്ദ് എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.യു എന്നിന്റെ അനുബന്ധ സംഘടനയായ യൂണിസെഫിന്റെ അംബാസിഡറാണ് പ്രിയങ്ക. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയ നടപടിയുണ്ടായപ്പോള്‍ പാകിസ്താൻകാരിയായ യുവതി പ്രിയങ്കയെ കപടവേഷധാരിയെന്നു വിളിച്ചിരുന്നു. തനിക്കു യുദ്ധം ഇഷ്ടമല്ലെങ്കിലും ദേശഭക്തിയുണ്ടെന്നും മറുപടി നല്‍കി പ്രയങ്ക ചോപ്ര രംഗത്തു വന്നിരുന്നു. അന്ന് പ്രിയങ്കയുടെ യു എന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനം ചോദ്യം ചെയ്തും യുവതി രംഗത്തു വന്നിരുന്നു. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാക് മന്ത്രി യുഎന്നിന് കത്തെഴുതിയിരിക്കുന്നത്.

priyanka chopra- UN Goodwill Ambassador

More in Uncategorized

Trending

Recent

To Top