Malayalam Breaking News
തനിക്കായി നിക്ക് വാങ്ങിയ വീടിന്റെ വില കേട്ട് കണ്ണുതള്ളി പ്രിയങ്ക ചോപ്ര !!!
തനിക്കായി നിക്ക് വാങ്ങിയ വീടിന്റെ വില കേട്ട് കണ്ണുതള്ളി പ്രിയങ്ക ചോപ്ര !!!
By
തനിക്കായി നിക്ക് വാങ്ങിയ വീടിന്റെ വില കേട്ട് കണ്ണുതള്ളി പ്രിയങ്ക ചോപ്ര !!!
പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റെയും കാത്തിരിക്കുകയാണ് ആരാധകർ. തന്നെക്കാൾ പത്തു വയസ് ഇളയതായ നിക്കിനെ പ്രിയങ്ക വിവാഹം കഴിക്കുന്നതിനെതിരെ ധാരാളം വിമർശങ്ങൾ വന്നിരുന്നു. എന്നാൽ താനൊരു കുട്ടി കാമുകനല്ലെന്നു തെളിയിച്ചിരിക്കുകയാണ് നിക്ക് ജോനാസ് .
വിവാഹശേഷം പുതുജീവിതം ആരംഭിക്കാനായി ലോസ്ആഞ്ചലസില്‍ പുതിയൊരു വീടു തന്നെ സ്വന്തമാക്കിയിരിക്കുകയാണ് നിക്ക്. 4129 ചതുരശ്രയടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വീട്ടില്‍ നാലു ബെഡ്റൂമുകളും നാല് ബാത്റൂമുകളുമാണ് ഉള്ളത്. മനോഹരമായൊരു സ്വിമ്മിങ് പൂള്‍ വീടിന്റെ പ്രധാന ആകര്‍ഷണമാണ്. മോഡേണ്‍ ടച്ചോടു കൂടി ക്ലാസിക് എന്നു വിശേഷിപ്പിക്കാവുന്ന വിധത്തിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഉയരം കൂടിയ ചുവരുകളും പൊക്കത്തിലുള്ള ജനലുകളും വീട്ടിലേക്കുള്ള വെളിച്ചവും വായുവും കൂട്ടുന്നു. വുഡന്‍ ഫ്ളോറുകളും ഫര്‍ണിച്ചറുകളുമാണ് വീട്ടില്‍ നിറയെ കാണുന്നത്. ലിവിങ് ഏരിയയ്ക്കും മാസ്റ്റര്‍ ബെഡ്റൂമിനും കോര്‍ട്ട് യാഡിനും ഇടയ്ക്കുള്ള സ്ലൈഡിങ് ഗ്ലാസ് വാളിലൂടെ പ്രകൃതി സുന്ദരമായ കാഴ്ച്ചകള്‍ കാണാം. ഇത്രയും മനോഹരമായ വീടിന്റെ വിലയെ കുറിച്ചും അറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷ കാണും. 6.5 മില്യണ്‍ ഡോളര്‍ മുടക്കിയാണ് നിക്ക് പുതിയ വീട് സ്വന്തമാക്കിയത്, അതായത് ഇന്ത്യന്‍ രൂപ ഏകദേശം നാല്‍പത്തിയേഴുകോടി അമ്പത്തിയഞ്ചു ലക്ഷം വരും. എന്തായാലും ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
priyanka chopra – nick jonas new home
