Connect with us

എന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ വരെ നിക്ക് ചുമന്നിട്ടുണ്ട് – പ്രിയങ്ക ചോപ്ര

Bollywood

എന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ വരെ നിക്ക് ചുമന്നിട്ടുണ്ട് – പ്രിയങ്ക ചോപ്ര

എന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ വരെ നിക്ക് ചുമന്നിട്ടുണ്ട് – പ്രിയങ്ക ചോപ്ര

ഒരുപാട് വിവാദങ്ങളും ചർച്ചയുമായതാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോണാസും തമ്മലുള്ള വിവാഹം . ഇപ്പോൾ വിവാഹ ശേഷം രണ്ടാളും അതീവ സന്തുഷ്ടരായി യാത്രകളുമൊക്കെയായ് കഴിയുകയാണ്.വിവാഹ സമയത്തുണ്ടായ ചില രസകരമായ സംഭവങ്ങള്‍ കപില്‍ ശര്‍മ്മ ഷോയിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

പ്രിയങ്കയുടെ വീട്ടുകാരുടെ കൂടെ നിക് ജൊനാസും കുടുംബവും താമസിച്ചപ്പോള്‍ അവിടെയുണ്ടായ രസകരമായ സംഭവങ്ങളില്‍ ചിലതാണ് പ്രിയങ്ക പറഞ്ഞത്. ആ സമയത്ത് വിവാഹത്തിരക്കുകളിലായ തന്റെ കുടുംബത്തെ നിക് വളരെയധികം സഹായിച്ചു എന്നാണ് താരം പറയുന്നത്. ‘ഗ്യാസ് സിലിണ്ടര്‍ എടുക്കുന്നത് ഉള്‍പ്പെടെ, ആ സമയത്ത് നിക് ഒരു വിധം എല്ലാ കാര്യങ്ങളിലും എന്റെ കുടുംബത്തെ സഹായിച്ചു’ പ്രിയങ്ക പറഞ്ഞു.

വിവാഹത്തിന് മുന്‍പ് ഇവരെല്ലാം കൂടി ക്രിക്കറ്റ് മാച്ച്‌ കളിച്ചതിന്റെ ഓര്‍മ്മകളും താരം നേരത്തെ പങ്കുവെച്ചിരുന്നു. ‘എന്റെ കസിന്‍സെല്ലാം ക്രിക്കറ്റ് ഫാന്‍സ് ആണ്. അപ്പോള്‍ ഞങ്ങള്‍ വധുവിന്റെ/വരന്റെ എന്നിങ്ങനെ രണ്ട് ടീമുകളായി ക്രിക്കറ്റ് കളിച്ചു. നിക് ഒരു നല്ല ബേസ്‌ബോള്‍ പ്ലേയറാണ്. പക്ഷേ രണ്ട് കളിയും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. അതുകൊണ്ട് തീര്‍ച്ചയായും വധുവിന്റെ ടീം ആണ് ജയിച്ചത്’ പ്രിയങ്ക സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്രിക്കറ്റ് ലൈവില്‍ പങ്കെടുക്കുന്നതിനിടെ പറഞ്ഞു.

priyanka chopra about nick jonas

More in Bollywood

Trending

Recent

To Top