Bollywood
കാത്തിരിപ്പുകൾക്ക് വിരാമം; മകളുടെ മുഖം ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര
കാത്തിരിപ്പുകൾക്ക് വിരാമം; മകളുടെ മുഖം ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര
2022 ജനുവരിയിലാണ് പ്രിയങ്കയും നിക് ജൊനാസും വാടകഗര്‍ഭധാരണത്തിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് പ്രിയങ്കയുടെ മകളുടെ പേര്. ഇപ്പോഴിതാ മകളുടെ ചിത്രം ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ്.
ആദ്യമായാണ് പ്രിയങ്ക മകള്‍ മാള്‍ട്ടിയുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ക്ക് ശേഷമാണ് താരം മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്
ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്റെയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും മ്യൂസിക് ബാന്റായ ജൊനസ് ബ്രദേഴ്‌സിന്റെ ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ എത്തിയതാണ് പ്രിയങ്ക.
അടുത്തിടെ മകള്‍ മാള്‍ട്ടിയെ കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു.മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തോളം എന്‍ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. മകളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നുപോലും ആശങ്കപ്പെട്ടിരുന്നു. തന്റെ കൈയ്യിന്റെ അത്രയേ അവള്‍ ഉണ്ടായിരുന്നോളൂ എന്നാണ് മകളെ കുറിച്ച് ബ്രിട്ടീഷ് വോഗിനോട് പ്രിയങ്ക പ്രതികരിച്ചത്.
മകള്‍ക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടും മാഗസിനിലുണ്ട്. ആദ്യമായാണ് മകള്‍ക്കൊപ്പം ഒരു മാഗസിനു വേണ്ടി താരം ഫോട്ടോഷൂട്ട് നടത്തുന്നത്. ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തിലാണ് പ്രിയങ്കയും കുഞ്ഞും ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മകളുടെ മുഖം മറച്ചിരുന്നു.
