Connect with us

100 ദിവസം നീണ്ടു നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളില്‍ മരക്കാര്‍ ഒരുങ്ങുന്നു; ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളിലെത്തുക 2020 ല്‍

Malayalam Breaking News

100 ദിവസം നീണ്ടു നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളില്‍ മരക്കാര്‍ ഒരുങ്ങുന്നു; ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളിലെത്തുക 2020 ല്‍

100 ദിവസം നീണ്ടു നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളില്‍ മരക്കാര്‍ ഒരുങ്ങുന്നു; ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളിലെത്തുക 2020 ല്‍

100 ദിവസം നീണ്ടു നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളില്‍ മരക്കാര്‍ ഒരുങ്ങുന്നു; ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളിലെത്തുക 2020 ല്‍

ഒപ്പത്തിന് ശേഷം പ്രിയദർശനും മോഹന്‍ലാലുമൊന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പൂർത്തിയാക്കാറായി.100 ദിവസം നീണ്ടു നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാവും. ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ മരക്കാര്‍ ടീമിനൊപ്പം ജോയിന്‍ ചെയ്തു. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

2020 ലെ ചിത്രം തിയേറ്ററുകളിലെത്തൂ . ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെയാണ് നേരത്തെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഡിസംബറില്‍ ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം മാര്‍ച്ചില്‍ തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചിത്രം 2020 ലെ തിയേറ്ററുകളിലെത്തൂ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന് വളരെ അധികം സമയം ആവശ്യമാണെന്നും അതില്‍ കൂടുതല്‍ ശ്രദ്ധയും സമയം നല്‍കേണ്ടതുണ്ടെ’ന്നുമാണ് റിലീസ് നീളുന്നതിന് കാരണമായി പ്രിയദര്‍ശന്‍ പറഞ്ഞത്.

ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഹൈദരാബാദ് റാമോജി സിറ്റിയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുക. നിര്‍മ്മാണത്തിലിരിക്കുന്ന കപ്പലിന്റെയും മറ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍. ഊട്ടി, രാമേശ്വരം എന്നിവയാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍. മോഹന്‍ലാല്‍ മരക്കാറാകുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും ഒരു കാമിയോ റോളില്‍ ചിത്രത്തില്‍ ഉണ്ട്.

ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. കൂടാതെ തെലുങ്ക് ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെ വമ്പന്മാര്‍ അടക്കമുള്ള താരങ്ങളും ബ്രിട്ടീഷ് അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും. നാല് കുഞ്ഞാലി മരയ്ക്കാര്‍മാരെയാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അതില്‍ നാവിക തലവനായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ഇതിഹാസ ജീവിതമാണ് വെള്ളിത്തിരയിലെത്തുക.

priyadarshan new movie marakkar arabikkadalinte simham

More in Malayalam Breaking News

Trending

Recent

To Top