Connect with us

പ്രിയദര്‍ശന്‍ ചിത്രത്തില്‍ മതനിന്ദയെന്ന് ആരോപണം; ഒരിക്കലും ഇനിയത് ആവര്‍ത്തിക്കില്ല, മാപ്പ് പറഞ്ഞ് നടന്‍

News

പ്രിയദര്‍ശന്‍ ചിത്രത്തില്‍ മതനിന്ദയെന്ന് ആരോപണം; ഒരിക്കലും ഇനിയത് ആവര്‍ത്തിക്കില്ല, മാപ്പ് പറഞ്ഞ് നടന്‍

പ്രിയദര്‍ശന്‍ ചിത്രത്തില്‍ മതനിന്ദയെന്ന് ആരോപണം; ഒരിക്കലും ഇനിയത് ആവര്‍ത്തിക്കില്ല, മാപ്പ് പറഞ്ഞ് നടന്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘കമാല്‍ ധമാല്‍ മലമാലി’ലെ ഒരു രംഗത്തെച്ചൊല്ലി ഉയര്‍ന്ന മതനിന്ദാ ആരോപണത്തില്‍ മാപ്പ് ചോദിച്ച് നടന്‍ ശ്രേയസ് തല്‍പാഡെ. ദിലീപ് നായകനായ ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണിത്.

2012ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ രംഗം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഒരു മിനി ലോറിയുടെ ബോണറ്റില്‍ ചവിട്ടി അതിന്റെ െ്രെഡവറോട് ശ്രേയസിന്റെ കഥാപാത്രം കയര്‍ക്കുന്ന രംഗമാണ് വീഡിയോയില്‍. ലോറിയിലെ പേര് എഴുതുന്ന സ്ഥാനത്ത് ഓംകാര ചിഹ്നമുണ്ടായിരുന്നു.

ശ്രേയസിന്റെ കഥാപാത്രം ഇതില്‍ ചവുട്ടിയത് മതനിന്ദയാണെന്നാണ് ഏതാനും പേര്‍ ആരോപിച്ചത്. തുടര്‍ന്നാണ് നടന്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. ഒരു സിനിമാ ചിത്രീകരണത്തില്‍ നിരവധി ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍. സംവിധായകന്റെ ആവശ്യങ്ങള്‍, സമയ പരിമിതി തുടങ്ങി നിരവധി ഘടകങ്ങള്‍ മാനസികാവസ്ഥ നിര്‍ണ്ണയിക്കും.

താനിത് സ്വയം ന്യായീകരിക്കാനായി പറയുന്നതല്ല. അത് സംവിധായകന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു. ഞാന്‍ ഇതിന് ക്ഷമ ചോദിക്കുന്നു. ഒരാളുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. ഒരിക്കലും ഇനിയത് ആവര്‍ത്തിക്കില്ല, ശ്രേയസ് തല്‍പാഡെ കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in News

Trending

Recent

To Top