Connect with us

ഇത്തരം സിനിമകൾ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയുമാണ് എന്റെ സ്വപ്‌നം-പൃഥ്വിരാജ്

Malayalam Breaking News

ഇത്തരം സിനിമകൾ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയുമാണ് എന്റെ സ്വപ്‌നം-പൃഥ്വിരാജ്

ഇത്തരം സിനിമകൾ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയുമാണ് എന്റെ സ്വപ്‌നം-പൃഥ്വിരാജ്

ഇത്തരം സിനിമകൾ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയുമാണ് എന്റെ സ്വപ്‌നം-പൃഥ്വിരാജ്

Nine Movie

പൃഥ്വിരാജ് ഇന്നൊരു നടൻ മാത്രമല്ല സംവിധായകൻ കൂടിയാണ്. നല്ല സിനിമകൾ മലയാളത്തിൽ സംഭവിക്കണമെന്ന് വളരെയധികം ആഗ്രഹിക്കുന്നൊരു നടനാണ് പൃഥ്വിരാജ്. അഭിനയിക്കുന്ന മിക്ക സിനിമകളും വിജയിക്കുന്ന ചുരുക്കം നാടൻമാരിലൊരാൾ. ഇപ്പോഴിതാ പുതുവർഷത്തിൽ സിനിമയെക്കുറിച്ചുള്ള തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്തെന്ന് വെളിപ്പെടുത്തുകയാണ് താരം.ജെന്യൂസ് മുഹമ്മദിന്റെ 9 എന്ന സിനിമയില്‍ താന്‍ അവതരിപ്പിക്കുന്ന ആല്‍ബര്‍ട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞുള്ള പൃഥ്വിയുടെ വോയ്‌സ് ഓവര്‍.

“മലയാള സിനിമയ്ക്ക് ശരിക്കും അതിരുകള്‍ ഭേദിക്കണമെങ്കില്‍, മലയാള ഭാഷയെക്കുറിച്ചോ നമ്മുടെ സിനിമയെക്കുറിച്ചോ അറിയാത്ത പ്രേക്ഷകസമൂഹത്തിലേക്കും കടന്നുചെല്ലുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിക്കണം. ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ സൗന്ദര്യാഭിരുചിയുടെയോ അതിരുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന അത്തരം സിനിമകള്‍ കേരളത്തില്‍, മലയാളത്തില്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയുമാണ് സ്വപ്‌നം” പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും സംയുക്തമായി നിര്‍മ്മിക്കുന്ന 9 ജെന്യൂസ് മുഹമ്മദിന്റെ രണ്ടാം ചിത്രമാണ്. ദുല്‍ഖര്‍ നായകനായ 100 ഡെയ്‌സ് ഓഫ് ലവ് ആയിരുന്നു ജെന്യൂസ് മുഹമ്മദിന്റെ ആദ്യ ചിത്രം. സയന്‍സ് ഫിക്ഷന്‍ ചിത്രമായ 9ന്റെ രചനയും സംവിധായകന്റേത് തന്നെയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഈ മാസം 9ന് പുറത്തെത്തും.

prithwiraj’s new Nine Movie

More in Malayalam Breaking News

Trending