Connect with us

സിനിമയുടെ ടീസര്‍ കാണുമ്പോള്‍ വിഷമം തോന്നുന്നുണ്ട്; പൃഥ്വിരാജ് നഷ്ടപ്പെടുത്തിയ ആ ബ്രഹ്മാണ്ഡ സിനിമ!

Movies

സിനിമയുടെ ടീസര്‍ കാണുമ്പോള്‍ വിഷമം തോന്നുന്നുണ്ട്; പൃഥ്വിരാജ് നഷ്ടപ്പെടുത്തിയ ആ ബ്രഹ്മാണ്ഡ സിനിമ!

സിനിമയുടെ ടീസര്‍ കാണുമ്പോള്‍ വിഷമം തോന്നുന്നുണ്ട്; പൃഥ്വിരാജ് നഷ്ടപ്പെടുത്തിയ ആ ബ്രഹ്മാണ്ഡ സിനിമ!

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്‌ജീവി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ചിത്രം തിയറ്ററുകളിലേക്കെത്തും .ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന് വലിയ പതീക്ഷയാണ് പരീക്ഷകർ നൽകുന്നത്.റിലീസിന് മുന്നോടിയായി സെയ് റാ നരസിംഹ റെഡ്ഡിയുടെ പ്രമോഷന്‍ പരിപാടികള്‍ നടക്കുകയാണ്. എന്നാൽ സിനിമയിൽ അഭിനയിക്കാൻ തന്നെയും ഷേണിച്ചിരുന്നതായി തുറന്നി പറയുകയാണ് പൃഥ്വിരാജ്.സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയിരിക്കുകയാണ് ചിരഞ്ജീവി. പരിപാടിയില്‍ മുഖ്യാതിഥിയായി നടന്‍ പൃഥ്വിരാജും എത്തിയിരുന്നു. ഈ സിനിമയില്‍ അഭിനയിക്കാന്‍ തന്നെ ക്ഷണിച്ചിരുന്ന കാര്യവും ചടങ്ങില്‍ വെച്ച് പൃഥ്വിരാജ്പറഞ്ഞു.

ഇതിഹാസമായ ചിരഞ്ജീവി സാറിന് ഒരു ടീസര്‍ റിലീസിന് വേണ്ടി കൊച്ചിയില്‍ വന്നതിന് നന്ദി പറയുന്നു. സിനിമയില്‍ ഞാനൊരു വിദ്യാര്‍ഥിയാണ്. സെയ് റാ നരസിംഹ റെഡ്ഡി ഒരു ഇന്റര്‍നാഷണല്‍ മൂവിയാണ്. രാം ചരണ്‍ ഇവിടെ ഇല്ല. എങ്കിലും അദ്ദേഹത്തിന് ഇതുപോലൊരു സിനിമ നിര്‍മ്മിച്ചതില്‍ എന്റെ ബിഗ് സല്യൂട്ട് കൊടുക്കുകയാണ്. സെയ് റാ നരസിംഹ റെഡ്ഡി നിര്‍മാണം അത്ര മനോഹരമാണെന്നും സിനിമയ്ക്ക് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു.
ബാഹുബലിയിലൂടെ വലിയൊരു വിജയഗാഥ നമ്മുക്ക് തുറന്ന് കിട്ടി. പിന്നാലെ മലയാളത്തിലടക്കം വമ്പന്‍ സിനിമകള്‍ വരികയാണ്. കേരളത്തിലും നൂറ് കോടി ബജറ്റിലൊരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുകയാണ്. ഇത് മാത്രമല്ല മാമാങ്കം, ഞാന്‍ ചെയ്യാന്‍ പോവുന്ന കാളിയന്‍ വലിയൊരു പ്രൊഡക്ഷന്‍സാണ് ഇത് ഒരുക്കുന്നത്. ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന പോവുന്ന സിനിമ ആട് ജീവിതം ആണ്. ഇതിന് 44 കോടിയോളമാണ് മുതല്‍ മുടക്ക് എന്നും പൃഥ്വിരാജ് പറയുന്നു.

ഈ സിനിമയുടെ ടീസര്‍ കാണുമ്പോള്‍ ഭയങ്കര വിഷമം തോന്നുന്നുണ്ട്. കാരണം ചിരഞ്ജീവി സര്‍ ഈ സിനിമയില്‍ ഒരു വേഷം അഭിനയിക്കാന്‍ എന്നെ വിളിച്ചിരുന്നതാണ്. അണ്‍ഫോര്‍ച്യുനേറ്റിലി എന്റെ സമയ പ്രശ്‌നം കൊണ്ടും ഞാന്‍ വേറൊരു സ്ഥലത്ത് ഷൂട്ടിംഗിലായിരുന്നു. അത് കൊണ്ടാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് സാധിക്കാതെ പോയത്. പക്ഷെ ഇന്ന് ഇത് കാണുമ്പോള്‍ എന്റെ തന്നെ നെഞ്ചത്തടിച്ച് പോവുകയാണ്.കാരണം ഒരു ഷോട്ടെങ്കില്‍ ഒരു ഷോട്ട് എങ്കിലും ഇതുപോലൊരു പ്രോജക്ടില്‍ അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോവുകയാണ്. ഈ വേദി എന്ത് കൊണ്ടും എനിക്ക് സ്‌പെഷ്യലാണ്. ചിരഞ്ജീവി സാറിന്റെ കൂടെ പങ്കിടാന്‍ ഇങ്ങനെ ഒരു സിനിമയുടെ ലോഞ്ചിന് എത്താന്‍ പറ്റി. അതുപോലെ താന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ റൈറ്റ്‌സ് ചിരഞ്ജീവിയാണ് വാങ്ങിയത്. ആരെങ്കിലും ആ കഥാപാത്രത്തെ അവതരിപ്പിക്കുകയാണെങ്കില്‍ തെലുങ്കിലെ ലൂസിഫറായി തനിക്ക് കാണാന്‍ ആഗ്രഹം ചിരഞ്ജീവിയാണെന്നും പൃഥ്വിരാജ് പറയുന്നു.

prithviraj talks about sye raa narasimha reddy

More in Movies

Trending