Malayalam Breaking News
ശരീരം മെലിയാൻ ഇനി മൂന്നു മാസത്തേക്ക് പൃത്വിരാജിന് ഇടവേള !
ശരീരം മെലിയാൻ ഇനി മൂന്നു മാസത്തേക്ക് പൃത്വിരാജിന് ഇടവേള !
By
പൃഥ്വരാജ് ഇപ്പോൾ അയ്യപ്പനും കോശിയും എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ്. ഇനി അത് പൂർത്തിയാക്കിയ ശേഷം മൂന്നു മാസത്തെ അവധിയെടുക്കുകയാണ് സിനിമയിൽ നിന്നും പൃഥ്വിരാജ് . ആട് ജീവിതത്തിനായി ശരീരഭാരം കുറയ്ക്കാനായാണ് പൃഥ്വരാജ് ഇടവേള എടുക്കുന്നത്
അട്ടപ്പാടിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന അയ്യപ്പനും കോശിയും നവംബര്‍ മദ്ധ്യത്തോടെ പാലക്കാടേക്ക് ഷിഫ്ട് ചെയ്യും. നവംബര്‍ ഒടുവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും.ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പൃഥ്വിരാജ് ഒരു ചിത്രത്തിനും ഡേറ്റ് നല്‍കിയിട്ടില്ല. ബെന്യാമിന്റെ ബെസ്റ്റ് സെല്ലറായ ആടുജീവിതത്തെ അധികരിച്ച് ബ്ളെസി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം കുട്ടനാട്ടിലാണ് നടന്നത്.
മറുനാട്ടിലെ മരുഭൂമിയില്‍ ആട്ടിടയന്റെ ജീവിതം നയിക്കേണ്ടിവന്ന നജീബ് എന്ന യുവാവിന്റെ യാതനകളാണ് ആട് ജീവിതം പറയുന്നത്.അടുത്ത മാര്‍ച്ചിലാണ് ആട് ജീവിതത്തിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ തുടങ്ങുന്നത്. നൂറ് ദിവസത്തോളം ചിത്രീകരണമുണ്ടാകും.
prithviraj sukumaran busy schedule