Connect with us

പൃഥ്വി ഒരാളെ കുറിച്ച് പറയുന്നെങ്കില്‍ അയാള്‍ അതുപോലെ പെര്‍ഫെക്ട് ആയിരിക്കണം; പൃഥ്വിരാജ് കാവ്യയെ കുറിച്ച് പറഞ്ഞത് കേട്ടോ; ഏറ്റെടുത്ത് ആരാധകര്‍

Malayalam

പൃഥ്വി ഒരാളെ കുറിച്ച് പറയുന്നെങ്കില്‍ അയാള്‍ അതുപോലെ പെര്‍ഫെക്ട് ആയിരിക്കണം; പൃഥ്വിരാജ് കാവ്യയെ കുറിച്ച് പറഞ്ഞത് കേട്ടോ; ഏറ്റെടുത്ത് ആരാധകര്‍

പൃഥ്വി ഒരാളെ കുറിച്ച് പറയുന്നെങ്കില്‍ അയാള്‍ അതുപോലെ പെര്‍ഫെക്ട് ആയിരിക്കണം; പൃഥ്വിരാജ് കാവ്യയെ കുറിച്ച് പറഞ്ഞത് കേട്ടോ; ഏറ്റെടുത്ത് ആരാധകര്‍

വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്‍. ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച കാവ്യ മാധവന്‍ ഇനിയും ഒരുപാട് സിനിമകളില്‍ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാവ്യ മാധവന്‍ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു.

ഒരു കാലത്ത് മലയാള സിനിമയില്‍ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാര്‍ഡം ഇന്ന് മലയാളത്തിലെ യുവനടിമാര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചെറിയ പ്രായത്തിനടയില്‍ ഒട്ടനവധി പക്വതയാര്‍ന്ന കഥാപാത്രങ്ങള്‍ കാവ്യ ചെയ്ത് വെച്ചിട്ടുണ്ട്. ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും വന്നാണ് ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് കാവ്യ ജീവന്‍ നല്‍കിയത്.

തങ്ങളുടെ വീട്ടിലെ കുട്ടി എന്ന പോലെയാണ് കാവ്യയോട് അന്ന് മലയാളികള്‍ സ്‌നേഹം കാണിച്ചിരുന്നത്. ശാലീന സുന്ദരി എന്ന പ്രയോഗം കാവ്യയോളം ചേരുന്ന മറ്റൊരു നടിയും അക്കാലത്ത് ഉണ്ടായിരുന്നില്ല. അത്രത്തോളം ആരാധകരാണ് താരത്തിനുണ്ടായിരുന്നത്. എന്നാല്‍ ദിലീപുമായുള്ള വിവാഹശേഷം അഭിനയ ജീവിതം കാവ്യ അഭിനയം പാടെ ഉപേക്ഷിച്ചിരിക്കുകയാണ്.

മാത്രമല്ല കുറെ കാലമായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങ് നേരിടുന്ന നടിയുമാണ് കാവ്യ മാധവന്‍. ദിലീപുമായുള്ള വിവാഹ ശേഷമാണ് അത് രൂക്ഷമായത്. കാവ്യയെ കുറിച്ച് വരുന്ന പോസ്റ്റുകളുടെ കമന്റ് ബോക്‌സുകളില്‍ യാതൊരു ദാക്ഷണ്യവും ഇല്ലാത്ത കുറ്റപ്പെടുത്തലുകളും തെറി വിളികളുമാണ് ഉയരുന്നത്. കാവ്യയും ദിലീപും നിയമപരമായി ഡിവോഴ്‌സ് നേടിയാണ് പരസ്പരം വിവാഹിതരായത്. എന്നിട്ടും ചിലര്‍ ഇവരെ വേട്ടയാടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നാണ് ആരാധകര്‍ ചോദിക്കാറുള്ളത്.

നടിയെ ആക്രമിച്ച കേസ് കൂടി വന്നതോടെയാണ് കാവ്യയ്ക്ക് വലിയ രീതിയില്‍ ആക്ഷേപം കേള്‍ക്കേണ്ടി വരാന്‍ തുടങ്ങിയത്. വ്യക്തി ജീവിതത്തില്‍ അവര്‍ എങ്ങനെ ജീവിച്ചാലും ഒരു കാലത്ത് അവര്‍ മനോഹരമാക്കിയ കഥാപാത്രങ്ങള്‍ പാടെ വിസ്മരിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നവരും നിരവധിയാണ്. കാവ്യയ്ക്കായി നിരവധി ഫാന്‍സ് പേജുകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും കാവ്യയുടെ ആരാധകരും അവര്‍ നടത്തുന്ന താരത്തിന്റെ ഫാന്‍സ് പേജുകളും വളരെ ആക്ടീവാണ്.

ഇപ്പോഴിതാ കാവ്യ മാധവന്റെ കഴിവിനെ പ്രശംസിച്ച് നടന്‍ പൃഥ്വിരാജ് പറയുന്നൊരു വീഡിയോ വലിയ രീതിയില്‍ കാവ്യയുടെ ഫാന്‍സ് പേജുകളില്‍ പ്രചരിക്കുന്നുണ്ട്. ആ വീഡിയോയും അതിന് വന്ന കമന്റുകളുമാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ‘മോസ്റ്റ് അണ്ടറേറ്റഡ് ആക്ട്രസാണ് കാവ്യ മാധവന്‍. മലയാളികളെല്ലാവരും കാവ്യയെ മിക്കപ്പോഴും കണ്ടിരിക്കുന്നത് അയല്‍വക്കത്തെ പെണ്‍കുട്ടി നാണം കുണുങ്ങിയായ നായിക എന്ന നിലയ്ക്കാണ്. പക്ഷെ കാവ്യ ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും നല്ല നടിമാരിലൊരാളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.’

‘ആ കാവ്യയെ എക്‌സ്‌പ്ലോയ്റ്റ് ചെയ്യാന്‍ വളരെ ചുരുക്കം ചില സിനിമകള്‍ക്കെ സാധിച്ചിട്ടുള്ളൂ. അതിലൊരു സിനിമ ഞാന്‍ അഭിനയിച്ച വാസ്തവമായിരുന്നു. അതില്‍ കാവ്യയ്ക്ക് സ്‌ക്രീന്‍ ടൈം വളരെ കുറച്ച് മാത്രമായിരുന്നെങ്കിലും എനിക്ക് കാവ്യ മാധവനെന്ന നടിയെ നോക്കുമ്പോള്‍ അതൊരു ഐ ഓപ്പണിങ് പെര്‍ഫോമന്‍സായിരുന്നു’, എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

പൃഥ്വിരാജിന്റെ വീഡിയോ വൈറലായതോടെ കാവ്യയിലെ അഭിനേത്രിയെ പ്രശംസിച്ചാണ് കമന്റുകള്‍ വന്നിരിക്കുന്നത്. പൃഥ്വി ഒരാളെ കുറിച്ച് പറയുന്നെങ്കില്‍ അയാള്‍ അതുപോലെ പെര്‍ഫെക്ട് ആയിരിക്കണം. കാവ്യയെ തള്ളി പറയുന്നവര്‍ കാണട്ടെ, പെരുമഴക്കാലം… ഗദ്ദാമ എന്നീ രണ്ട് സിനിമകള്‍ മാത്രം മതി കാവ്യയിലെ നടിയുടെ റേഞ്ച് മനസിലാക്കാന്‍, അനന്തഭദ്രത്തിലെ കാവ്യയെ മറ്റൊരാള്‍ക്കും അവതരിപ്പിക്കാന്‍ കഴിയില്ല എന്നെല്ലാമാണ് ഏറെയും കമന്റുകള്‍.

ക്ലാസ്‌മേറ്റ്‌സ്, അനന്തഭദ്രം, വാസ്തവം, കങ്കാരു എന്നിവയാണ് കാവ്യയും പൃഥ്വിരാജും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍. ഒരു വിഭാഗം സിനിമാപ്രേമികള്‍ക്ക് കാവ്യദിലീപ് ജോഡിയേക്കാള്‍ ഇഷ്ടം പൃഥ്വിരാജ്കാവ്യ മാധവന്‍ ജോഡിയാണ് എന്നും കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്. അതേസമയം, കാവ്യ അഭിനയത്തിലേയ്ക്ക് തിരികെ വരുന്നതായുള്ള വാര്‍ത്തകള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തെത്തിയിരുന്നു. അടുത്തിടെയായി പുറത്തെത്തിയ മേക്കോവര്‍ ചിത്രങ്ങളായിരുന്നു അതിന് കാരണം. ദിലീപ് ചിത്രം റണ്‍വേയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്നുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കാവ്യ വീണ്ടും അഭിനയത്തിലേയ്ക്ക് എത്തുന്നതായുള്ള വാര്‍ത്തകളും പരന്നത്.

More in Malayalam

Trending