Connect with us

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് തന്റെ സഹോദരിയെ പരിചയപ്പെടുത്തി പൃഥ്വിരാജ്, നടനൊപ്പം ചേർന്ന് നിന്ന ആ സഹോദരി ഇതാണ്

Actor

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് തന്റെ സഹോദരിയെ പരിചയപ്പെടുത്തി പൃഥ്വിരാജ്, നടനൊപ്പം ചേർന്ന് നിന്ന ആ സഹോദരി ഇതാണ്

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് തന്റെ സഹോദരിയെ പരിചയപ്പെടുത്തി പൃഥ്വിരാജ്, നടനൊപ്പം ചേർന്ന് നിന്ന ആ സഹോദരി ഇതാണ്

അഭിനയത്തില്‍ തുടങ്ങി പിന്നീട് സംവിധാനത്തിലേയ്ക്കും നിര്‍മ്മാണത്തിലേയ്ക്കും വരെ മികവ് പുലര്‍ത്തി പൃഥ്വിരാജ് എന്ന താരം മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു നടന്റെ പിറന്നാൾ

പിറന്നാള്‍ ദിവസവും സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജ് തന്നെയായിരുന്നു താരം. വൈശാഖിനൊപ്പം ചെയ്യുന്ന ഖലീഫയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് താരത്തിന്റെ പിറന്നാള്‍ ദിവസത്തിലാണ്. നടന് ജന്മദിനം നേര്‍ന്ന് സിനിമാലോകവും ആരാധകരും എത്തിയപ്പോള്‍ സുപ്രിയയ്‌ക്കൊപ്പം കേക്ക് മുറിച്ചാണ് പൃഥ്വി തന്റെ നാല്‍പ്പതാം പിറന്നാള്‍ ആഘോഷിച്ചത്.

ഒട്ടേറെപ്പേർ പൃഥ്വിക്ക് ജന്മദിനാശംസ നേർന്നിരുന്നു. ഈ വേളയിൽ തന്നെ പൃഥ്വി തന്റെ ‘സഹോദരിയെ’കൂടി പരിചയപ്പെടുത്തുന്നു. പൃഥ്വിക്ക് ആകെയുള്ള സഹോദരൻ ഇന്ദ്രജിത് മാത്രമാണ്. സഹോദരിയുടെ സ്ഥാനം നസ്രിയയ്ക്കാണ്. പൃഥ്വിരാജിന്റെ പ്രായം പറഞ്ഞുകൊണ്ടാണ് നസ്രിയ ആശംസ അറിയിച്ചത്. ‘എന്റെ സഹോദരന് പിറന്നാൾ ആശംസകൾ, നിങ്ങൾ ആ​ഗ്രഹിക്കുന്ന എല്ലാം നിങ്ങൾ അർഹിക്കുന്നു. ഹാപ്പി 40, എല്ലാവരും അറിയട്ടെ പ്രായം,’ നസ്രിയയുടെ ആശംസ ഇങ്ങനെയായിരുന്നു. നസ്രിയയാണ് പൃഥ്വിക്ക് 40 തികഞ്ഞ വിവരം വിളിച്ചു പറഞ്ഞത്.

തനിക്ക് മറ്റൊരു അമ്മയിൽ പിറന്ന ഒരേയൊരു സഹോദരിയാണ് നസ്രിയ എന്നും, പിറന്നാൾ പാർട്ടിയുടെ ജീവൻ തന്നെ നസ്രിയ ആയിരുന്നുവെന്നാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പിന്നീട് കുറിച്ചത്

പൃഥ്വിരാജിന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് നസ്രിയ. സുപ്രിയയുടെയും നല്ല കൂട്ടുകാരിയാണ്. സിനിമാ ലോകത്തെ നസ്രിയയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പൃഥിരാജ്. ഇരുവരും കൂടെ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും ബി​ഗ് സ്ക്രീനിലേക്കെത്തിയ സിനിമയായിരുന്നു കൂടെ. പൃഥിരാജിന്റെ സഹോദരി ആയാണ് നസ്രിയ ഈ സിനിമയിൽ അഭിനയിച്ചത്. അഞ്ജലി മേനോൻ ആണ് സിനിമ സംവിധാനം ചെയ്തത്.

കടുവ ആണ് പൃഥിയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ സൂപ്പർ ​ഹിറ്റ് ആയിരുന്നു. ആടുജീവിതം, ​ഗോൾഡ്, ടൈസൺ തുടങ്ങിയവയാണ് പൃഥിയുടെ വരാനിരിക്കുന്ന സിനിമകൾ. തെലുങ്കിൽ സലാർ എന്ന തെലുങ്ക് സിനിമയും പുറത്തിറങ്ങാനുണ്ട്. പ്രഭാസ് ആണ് സിനിമയിലെ നായകൻ.

ഒപ്പം ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലൂസിഫറിനേക്കാൾ വലിയ കാൻവാസിൽ സിനിമ നിർമിക്കാനാണ് പൃഥിരാജ് ശ്രമിക്കുന്നത്. പൃഥിരാജ് പ്രൊഡക്ഷൻസിന്റെ നിർമാണത്തിൽ ഒരുപിടി സിനിമകളും മലയാളത്തിൽ പുറത്തിറങ്ങുന്നുണ്ട്. ഭാര്യ സുപ്രിയ മേനോടൊപ്പമാണ് നടൻ ഈ നിർമാണ കമ്പനി നടത്തുന്നത്.

More in Actor

Trending

Recent

To Top