Malayalam
പൃഥ്വി സൂപ്പർ ആണ്; വീണ്ടും തെളിയിച്ചു;ലൈറ്റ്മാന്റെ അനുഭവം ഫേസ്ബുക്കിൽ വൈറൽ..
പൃഥ്വി സൂപ്പർ ആണ്; വീണ്ടും തെളിയിച്ചു;ലൈറ്റ്മാന്റെ അനുഭവം ഫേസ്ബുക്കിൽ വൈറൽ..
നടൻ പൃഥ്വിരാജ് പണ്ടേ സൂപ്പർ ആണ്. അത് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ് താരം. നടനായും നിർമ്മാതാവായും സംവിധായകനായും പ്രേക്ഷകരുടെ ഇടയിൽ വീടും വീണ്ടും സ്ഥാനം ഉറപ്പിക്കുകയാണ്. സിനിമയിലെ നടി നടന്മാർക്ക് മാത്രമല്ല വിശാലമായ താമസ സൗകര്യം ഏർപ്പെടുത്തുന്നത് . സിനിമയുടെ അണിയറപ്രവർത്തകർ ലൈറ്റ്മാന് ഒരുക്കിക്കൊടുത്ത താമസ സ്ഥലമാണ് ഇപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത് .
ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന പുതിയ ചത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. പൃഥ്വിരാജ് നായകനും നിർമ്മാതാവുമാകുകയുമാണ് ഈ ചിത്രത്തിൽ . ചിത്രത്തിൽ ലൈറ്റ്മാന് ഒരുക്കിയ താമസ സ്ഥലമാണ് മനു മാളിക ഫേസ്ബുക്കിൽ പങ്കുവെച്ചിരിയ്ക്കുന്നത് . കുറിപ്പിനോടൊപ്പം വീഡിയോയും വൈറലായി മാറിയിരിക്കുകയാണ് . പൃഥ്വിരാജിനെ അഭിന്ദിച്ച് നിരവധി പേർ ഇ തിനോടകം എത്തികഴിഞ്ഞു. പൃഥ്വിരാജിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വി യ്ക്ക് പിന്തുണയുമായി ഭാര്യ സുപ്രിയയും കൂടെയുണ്ട്.
ഫേസ്ബുക്ക് കുറിപ്പ്
“കേരള സിനി ഔട്ട് ഡോർ യൂണിറ്റിൽ വർക്ക് ചെയ്തിട്ട് ആദ്യമായി ഒരു സിനിമക്ക് ലൈറ്റുമാന് ഫുൾ പടത്തിനു താമസിക്കാൻ ഇത്രയും നല്ല സൗകര്യം ചെയ്ത് തന്ന ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയുടെ പ്രൊഡക്ഷൻ കമ്പനിയിൽ ഉള്ള ആളുകൾക്ക് നന്ദി ഞങ്ങൾ അറിയിക്കുന്നു.
യൂണിറ്റ് വർക്കേഴ്സിനെ സ്ഥിരമായി കിടത്തുന്ന റൂമുകൾക്ക് 600 700 രൂപ കൊടുക്കുമ്പോൾ ഇ റൂമിനും അതേ റേറ്റ് മാത്രമേ ആകുന്നുള്ളു.”
Prithviraj Sukumaran