Malayalam Breaking News
കൊടും മഞ്ഞിൽ 40 കിലോ മണൽ ചാക്കും ചുമന്നു മോഹൻലാൽ – വീഡിയോ പങ്കു വച്ച് പൃഥ്വിരാജ് !
കൊടും മഞ്ഞിൽ 40 കിലോ മണൽ ചാക്കും ചുമന്നു മോഹൻലാൽ – വീഡിയോ പങ്കു വച്ച് പൃഥ്വിരാജ് !
By
നീണ്ട കാത്തിരിപ്പിനൊടുവിലാണ് ലൂസിഫർ തിയേറ്ററുകളിലേക്ക് എത്തിയത്. മലയാളത്തിലെ വമ്പൻ വിജയമായി ചിത്രം മാറുകയും ചെയ്തു. ലൂസിഫർ 2 വും ഉടൻ ഉണ്ടാകും എന്ന് മുരളി ഗോപി പ്രഖ്യാപിക്കുകയൂം ചെയ്തു. ഇപ്പോൾ ലൂസിഫറിന്റെ ചിത്രീകരണ വേളയിലെ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ മോഹൻലാൽ .
കൊടും മഞ്ഞില്‍ ഷൂട്ടിങ്ങിനുള്ള ഉപകരണങ്ങള്‍ എടുത്ത് സെറ്റിലേക്ക് വരുന്ന നടന്‍ മോഹന്‍ലാലിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ലൂസിഫറിന്റെ ചിത്രീകരണ വേളയിലാണ് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് താരം കൈത്താങ്ങായത്. ലൂസിഫറിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജാണ് ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.
‘റഷ്യയില്‍ 16 !ഡി?ഗ്രി സെഷ്യല്‍സാണ് താപനില. ഓരോ മണല്‍ചാക്കുകളുടേയും ഭാരം 20 കിലോയ്ക്കും മുകളിലാണ്. അദ്ദേഹത്തിന് ഇരിക്കാന്‍ ചൂടുള്ള ടെന്റ് ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ താല്‍പര്യപ്പെടുകയും ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങള്‍ക്കായി സഹായിക്കുകയും ചെയ്യുകയായിരുന്നു’, പൃഥ്വിരാജ് ട്വീറ്ററില്‍ കുറിച്ചു.
പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘ലൂസിഫര്‍’ മാര്‍ച്ച് 28ലാണ് പ്രദര്‍ശനത്തിനെത്തിയത്. നൂറുകോടി ക്ലബും കടന്ന് കുതിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍.
prithviraj sharing mohanlal’s video
