Actor
ബ്രോ ഡാഡി സെറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ മയക്കു മരുന്ന് നൽകി പീ ഡിപ്പിച്ചുവെന്ന കേസ്; വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി പൃഥ്വിരാജ്
ബ്രോ ഡാഡി സെറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ മയക്കു മരുന്ന് നൽകി പീ ഡിപ്പിച്ചുവെന്ന കേസ്; വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി പൃഥ്വിരാജ്
കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ബ്രോ ഡാഡി എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് മയക്കു മരുന്ന് നൽകി പീ ഡിപ്പിച്ചുവെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി വന്നത്. ഹൈദരാബാദിൽ കേസ് നടന്നുകൊണ്ടിരിക്കുകയുമാണ്.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതകിരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മൻസൂർ റഷീദിനെ സിനിമയിൽ നിന്നും പുറത്താക്കിയെന്നാണ് നടൻ പറയുന്നത്. 2023 ഒക്ടോബറിൽ എമ്പുരാന്റെ ഷൂട്ടിംഗ് സമയത്താണ് മൻസൂറിനെതിരെ പൊലീസ് കേസെടുത്ത വിവരം അറിയുന്നത്.
ചീഫ് അസോസിയേറ്റ് ഡയറക്ടറാണ് ഈ വിവരം അറിയിച്ചത്. ഇതറിഞ്ഞയുടൻ മൻസൂറിനെ സിനിമയിൽ നിന്നും പുറത്താക്കിയിരുന്നു. അതുവരെയും ഈ സംഭവങ്ങളും പരാതികളും അറിഞ്ഞിരുന്നില്ല. മൻസൂറിനോട് പൊലീസിന് മുന്നിൽ ഹാജരാകാനും നിർദേശിച്ചിരുന്നുവെന്നുമാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.
2021 ഓഗസ്റ്റ് 8ന് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം.വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാൻ ആളെ തേടിയത്. അസോസിയേഷന്റെ നിർദേശ പ്രകാരമാണ് അഭിനയിക്കാനെത്തിയതും എന്നാൽ സീനിൽ അവസരം തരാമെന്നു പറഞ്ഞ് മൻസൂർ റഷീദ് വരാൻ ആവശ്യപ്പെട്ടു.
ഇത് അനുസരിച്ച് ഷൂട്ടിംഗ് സംഘം താമസിക്കുന്നിടത്ത് തന്നെ മുറിയെടുത്തു. തുടർന്ന്മൻസൂർ റഷീദ് മുറിയിലെത്തുകയും തനിക്ക് കുടിക്കാൻ കോള കൊടുത്തുവെന്നും ഇതിന് ശേഷം തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നുമാണ് യുവതി പറയുന്നത്. പിന്നീട് ബോധം വന്നപ്പോഴാണ് താൻ പീ ഡിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായത്.
പിറ്റേന്ന് രാവിലെ തന്റെ ന ഗ്നചിത്രം ഈ അസിസ്റ്റന്റ് ഡയറക്ടർ തനിക്ക് തന്നെ അയച്ചു നൽകുകയും ചിത്രങ്ങൾ പരസ്യപ്പെടാതിരിക്കാൻ പണം നൽകണമെന്നുമാണ് ആവശ്യപ്പെട്ടത്. തുടർന്ന് നടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ഹൈദരാബാദിൽ ഗച്ചിബൗളി സ്റ്റേഷനിൽ ബ ലാത്സംഗത്തിന് കേസ് എടുത്തു. എന്നാൽ പിന്നീടും ഈ ചിത്രം കാണിച്ച് പലപ്പോഴായി പണം കൈപ്പറ്റിയെന്നും പരാതിയിൽ യുവതി പറയുന്നു.
അതേസമയം, ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് തടയടണമെന്നും തന്റെ സെറ്റിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറില്ലെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞിരുന്നത്. എന്നാൽ സ്വന്തം സിനിമാ സെറ്റിൽ ഇത്തരം ഒരു ലൈം ഗികാതിക്രമം നടന്നിട്ടും താരം പ്രതികരിക്കാൻ വൈകിയതിൽ വിമർശനം ഉയർന്നിരുന്നു. ഈ വേളയിലാണ് നടന്റെ പ്രതികരണം.