Malayalam Breaking News
നയന് പിന്നാലെ മാസ്സ് എന്റർടൈനർ നിർമിക്കാൻ പൃഥ്വിരാജ് പ്രൊഡക്ഷൻസ് !
നയന് പിന്നാലെ മാസ്സ് എന്റർടൈനർ നിർമിക്കാൻ പൃഥ്വിരാജ് പ്രൊഡക്ഷൻസ് !
By
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു നയൻ. സുപ്രിയ മേനോനാണ് നയൻ നിർമിച്ചത്. ഇതിനു പിന്നാലെ അടുത്ത ചിത്രം നിർമിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പ്രിത്വിരാജ്ഉം ഭാര്യ സുപ്രിയയും. ഒരു അഭിമുഖത്തിലാണ് പ്രിത്വിരാജ് അടുത്ത ചിത്രത്തെ പറ്റി മനസ് തുറന്നത്.
ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ഒരു മാസ് എന്റര്‍ടെയ്‌നറാണ് തന്റെ അടുത്ത സിനിമയെന്നാണ് താരം സൂചന നല്‍കിയത്.സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു നയന്‍.
നയനിന്റെ വിജയത്തിനു ശേഷം ഒരു മാസ് എന്റര്‍ടെയ്‌നര്‍ സിനിമയുമായിട്ടാണ് പൃഥ്വി എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് രണ്ടാമതായി നിര്‍മ്മിക്കുന്ന ചിത്രമായിരിക്കുമിതെന്ന് പൃഥ്വി പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബ്രദേഴ്‌സ് ഡേ എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രശസ്ത നടന്‍ കലാഭവന്‍ ഷാജോണ്‍ ആണ് സംവിധാനം ചെയ്യുന്നത്. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണിത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്നാണ് അറിയുന്നത്. അടുത്തിടെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കോമഡിയും പാട്ടും നൃത്തവും എല്ലാമുളള ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമയെന്നാണ് അറിയുന്നത്. സിനിമുടെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. പൃഥിയുടെ പിറന്നാള്‍ ദിനത്തില്‍ സംവിധായകന്‍ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചു.
ചിത്രത്തിലെ മറ്റു താരങ്ങളെയോ അണിയറ പ്രവര്‍ത്തകരെയോക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ സെറ്റിലാണ് പൃഥ്വിയുളളത്.
prithviraj productions next project