ബിഗിൽ കേരളത്തിലെത്തിക്കാൻ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ! വമ്പൻ റിലീസ് !
By
വമ്പൻ പ്രതീക്ഷയിലാണ് വിജയ് ചിത്രം ബിഗിൽ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ് . നയൻതാരയാണ് നായികയായി എത്തുന്നത് . വൈഡ് റിലീസിംഗ് അനുവദിക്കാത്തതിനാല്‍ ചിത്രത്തിന്റെ കേരള റിലീസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാൽ
പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്ക് ഫ്രെയ്മസും വിതരണത്തിനായി മുൻപോട്ട് വന്നിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.
തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം വിജയും അറ്റലിയും ഒന്നിക്കുന്ന ചിത്രമാണിത്. ഫുട്‌ബോള്‍ പരിശീലകന്റെ വേഷത്തിലാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്.വിജയിയുടെ 63 മത് ചിത്രമാണിത്. ചിത്രത്തില്‍ വിവേക്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എ.ആര്‍ റഹമാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കെ.ജി വിഷ്ണുവാണ് ഛായാഗ്രഹണം. നിര്‍മ്മാണം എ.ജി.എസ് എന്റര്‍ടെയ്മെന്റ്. ഒക്ടോബര്‍ 27 ദീപാവലി ദിനത്തില്‍ ചിത്രം തിയേറ്ററുകളിലെത്തും.
prithviraj productions and magic frames to bring bigil