Connect with us

ജീവിതത്തിലെ യഥാർത്ഥ നായകന്മാർക്ക് നന്ദിയറിച്ച് പൃഥ്വി

Actor

ജീവിതത്തിലെ യഥാർത്ഥ നായകന്മാർക്ക് നന്ദിയറിച്ച് പൃഥ്വി

ജീവിതത്തിലെ യഥാർത്ഥ നായകന്മാർക്ക് നന്ദിയറിച്ച് പൃഥ്വി

മനുഷ്യർക്കിടയിലും ദൈവങ്ങളുണ്ടെന്നതിന് തെളിവാണ് മത്സ്യതൊഴിലാളികളെന്ന് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ്. ദൈവങ്ങള്‍ മനുഷ്യര്‍ക്കുള്ളിലാണ് എന്ന് നമ്മളെ പഠിപ്പിച്ച ഒരു സംസ്‌കാരമാണ് നമ്മുടേത് . ദൈവങ്ങള്‍ മനുഷ്യക്കിടയിലുമുണ്ടെന്നതിന്റെ എന്ന് തിരിച്ചറിവ് നമ്മുക്ക് തന്ന നായകന്മാരാണ് ഇവർ . അതുകൊണ്ട് തന്നെ അവര്‍ക്കു കേരളത്തിന്റെയും ഓരോ മലയാളികളുടേയും കാലത്തിന്റേയും പേരില്‍ ഞാൻ നന്ദി രേഖപ്പെടുത്തുന്നു – പൃഥ്വി പറഞ്ഞു . മത്സ്യത്തൊഴിലാളികള്‍ക്കുള്ള ന്യൂസ് മേക്കര്‍ പുരസ്‌കാരം സമ്മാനിക്കുന്നതിനിടയിലാണ് പൃഥ്വി മനസ്സുതുറന്നത്.

പ്രത്യയ ശാസ്ത്രങ്ങൾ അവരിലുള്ള വിശ്വാസവും നഷ്ട്ടപെടുത്തുബോള്‍ അല്ലെങ്കില്‍ ആ വിശ്വാസം നമ്മുക്ക് നഷ്ടപ്പെടുമ്പോൾ ആത്യന്തികമായി മനുഷ്യന്‍ വിശ്വസിക്കേണ്ടത് മനുഷ്യനില്‍ തന്നെയാണ് എന്ന സത്യം നമ്മളെ ബോധിപ്പിച്ചവരാണ് ഇവർ എന്ന് പൃഥ്വി വ്യക്തമാക്കി

വീട്ടിലേക്ക്് മുന്നൂറു രൂപയ്ക്കുള്ള മല്‍സ്യം വാങ്ങിയിട്ട് 250 രൂപ തരാം എന്ന് അവരോടു വില പേശുമ്പോൾ കഴിഞ്ഞ വര്‍ഷം തന്റെ ബോട്ടില്‍ കേറാന്‍ ഒരാള്‍ക്ക് അഞ്ഞൂറ് രൂപ എന്ന് പറഞ്ഞു ഒരു മല്‍സ്യ തൊഴിലാളിയും വില പേശിയില്ലെന്ന് കൂടെ നമ്മള്‍ ഓര്‍ക്കണം എന്ന് അദ്ദേഹം പറയുന്നു.

prithviraj- praises- fisherman

More in Actor

Trending