Malayalam
പ്രിത്വിയുടെ ഫേസ്ബുക് പോസ്റ്റ് ;ഇതിനു മാത്രം ട്രോളാൻ ഇതിൽ എന്തേലും ഉണ്ടോ ? -സംശയിക്കേണ്ട , ഉണ്ടെന്നു തെളിയിച്ചു ട്രോളന്മാർ
പ്രിത്വിയുടെ ഫേസ്ബുക് പോസ്റ്റ് ;ഇതിനു മാത്രം ട്രോളാൻ ഇതിൽ എന്തേലും ഉണ്ടോ ? -സംശയിക്കേണ്ട , ഉണ്ടെന്നു തെളിയിച്ചു ട്രോളന്മാർ
ഇംഗ്ലീഷിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിലൂടെ സ്ഥിരം ട്രോള് ഏറ്റു വാങ്ങുന്ന താരമാണ് പൃഥ്വിരാജ് .ട്രോള് വീരന്മാർ ഇപ്പോൾ സജീവമായി ട്രോളുന്നത് ഇത്തരത്തിൽപ്രിത്വിരാജ് പങ്കുവച്ച ഒരു പോസ്റ്റിനെ പൊക്കിപ്പിടിച്ചാണ് .അടുത്ത ഷോട്ടിന് മുന്‍പ് മോഹന്‍ലാലിന് സീന്‍ വിശദീകരിച്ചു കോടുക്കുന്ന ചിത്രമാണിത്. ആ സീന്‍ എങ്ങനെ എടുക്കണമെന്ന് വിശദമാക്കി കൊണ്ടുള്ള ക്യാപ്ഷനാണ് ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്.
മോഹന്‍ലാല്‍ ‘വാടാ’ എന്ന് പറയുന്ന ഒരു സീനിന്റെ ഇംഗ്ലീഷിലുള്ള വിവരണമാണ് ഇത്. ക്യാമറ ഫോക്കസ് പിന്നിലേക്ക് ട്രാക്ക് ചെയ്ത്, ആദ്യം ബാക്ക്ഗ്രൗണ്ട് നിന്ന് ഷിഫ്റ്റ് ചെയ്ത് foreground ഇല്‍ ഉള്ള അദ്ദേഹത്തിന്റെ മുഖം ഒന്ന് ഫോക്കസ് ചെയ്ത് നേരെ ഇടം കൈയിലേക്ക് എടുത്ത് കാണിക്കുന്നു എന്നാണ് പൃഥ്വി ശരിക്കും ഉദ്ദേശിച്ചതെന്നും കമന്റുണ്ട്. എന്നാല്‍ അതിന് താഴെ ട്രോളന്മാര്‍ നല്‍കിയ രസകരമായ കമന്റുകളും തര്‍ജമകളും ഇങ്ങനെ.
“ട്രാക്ക് ബാക്കിലേക്ക് ഇടുക… ഷിഫ്റ്റ് ചെയ്യുക….ഇടത് കൈ ഫോര്‍ഗ്രൗണ്ടിലേക്ക് കൊണ്ട് വരിക …കയ്യിലേക്ക് ശ്രദ്ധ കൊണ്ട് വരിക..ഇനി പ്ലേറ്റില്‍ വെച്ചിരിക്കുന്ന വട എടുത്തു കഴിക്കുക..”ഒരു ട്രോളന്‍ പറയുന്നു. ഷൂട്ടിംഗിന്റെ ഇടവേളയില്‍ ലാലേട്ടനോട് വട വേണോ എന്ന് ചോദിക്കുന്ന രാജുവേട്ടന്റെ ചിത്രമാണ് ഇതെന്നാണ് വേറൊരാളുടെ കണ്ടുപിടുത്തം.”പൃഥ്വിരാജ് ഇടുന്ന ഇംഗ്ലീഷ് പോസ്റ്റിന്റെ അടിയില്‍ ഫെയ്‌സ്ബുക്കില്‍ പോലും തര്‍ജമയ്ക്കുള്ള ഓപ്ഷന്‍ വരുന്നില്ല…..അതുകൊണ്ട് ഇജ്ജാതി ഇംഗ്ലീഷ് ഇടുമ്പോള്‍ സ്വയം അതിന്റെ അടിയില്‍ മലയാളം ടൈപ് ചെയ്തിട്ട് ഞങ്ങ പാവപ്പെട്ടവരെ സഹായിക്കുക… മുകളില്‍ ഇട്ട പോസ്റ്റ് എന്തോ വടയെ പറ്റി ആണെന്നാണ് എന്റെ നിഗമനം” വോറൊരു ആരാധകന്‍ കുറിക്കുന്നു.
ഇത്തരത്തില്‍ ഓരോ ഷോട്ടും വിശദീകരിച്ചു തരികയാണെങ്കില്‍ വായിക്കുന്നവര്‍ക്ക് അസിസ്റ്റന്റ് ഡയറക്ടറാവാനുള്ള എക്‌സ്പീരിയന്‍സ് കിട്ടുമായിരുന്നു എന്ന് അഭ്യര്‍ഥിക്കുന്നവരും ഉണ്ട്.
prithviraj facebook post troll