Connect with us

മൂന്ന് മണിക്കൂര്‍ നേരം ആ നടനോട് താന്‍ ഫോണില്‍ സംസാരിച്ചു; എന്നിട്ടും എന്റെ മനസ്സിലുള്ളത് മുഴുവൻ പറഞ്ഞു മനസ്സിലാക്കാൻ കഴിഞില്ല !! പൃഥ്വിരാജ് പറയുന്നു….

Interviews

മലയാളത്തിലെ യുവ നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതിനെക്കുറിച്ച്‌ സംവിധായകന്‍ ഈയിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

“ടിയാന്‍റെ ഷൂട്ടിംഗ് സമയത്ത് ഹൈദരാബാദില്‍ വച്ച്‌ ലൂസിഫറിന്‍റെ ആദ്യ ആലോചനകള്‍ നടക്കുമ്പോൾ തന്നെ വിവേക് ഞങ്ങളുടെ മനസിലുണ്ടായിരുന്നു. ഞാനും മുരളിയും അന്ന് സംസാരിച്ചത് ഓര്‍ക്കുന്നു. വിവേക് ഒബ്‌റോയിയുടെ ലുക്ക് ഉള്ള ഒരാള്‍ എന്നാണ് ഞങ്ങള്‍ ആ കഥാപാത്രത്തെക്കുറിച്ച്‌ പറഞ്ഞത്. വിവേകിന് മലയാളസിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടാവുമോ എന്നൊന്നും അന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.”

“9 എന്ന സിനിമയുടെ ഷൂട്ടിംഗിനായി മണാലിയില്‍ ഉള്ളപ്പോഴാണ് വിവേകിനെ ഫോണില്‍ വിളിക്കുന്നത്. വളരെ താല്‍പര്യത്തോടെയാണ് അന്ന് പ്രതികരിച്ചത്. ഫോണിലൂടെയാണ് കഥ പറഞ്ഞത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നു ആ ഫോണ്‍കോളിന്. ഈ സിനിമയുടെ കഥ പറഞ്ഞ് ഫലിപ്പിക്കാന്‍ പ്രയാസമാണ്. അത് സിനിമ കാണുമ്ബോള്‍ മനസിലാവും. പല ട്രാക്കുകളിലൂടെയൊക്കെ മുന്നോട്ടുപോകുന്ന കഥയാണ്.”

“പക്ഷേ എനിക്ക് പറ്റുന്നത് പോലെ ഞാന്‍ കഥ പറഞ്ഞു. ഞാന്‍ പറഞ്ഞത് കൃത്യമായി അദ്ദേഹം മനസ്സിലാക്കിയതില്‍ സന്തോഷം തോന്നി. ആ ഫോണ്‍കോളില്‍ തന്നെ എന്നോട് അദ്ദേഹം പറഞ്ഞു, ഈ കഥാപാത്രവും സിനിമയും എന്തായാലും താന്‍ ചെയ്യുമെന്ന്. അവിടെനിന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂർ അത് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് വിവേകിനെ ഞാന്‍ കാണുന്നത് ലൂസിഫറിന്‍റെ സെറ്റിലാണ്.” – പൃഥ്വിരാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Prithviraj about Vivek Oberoi

Continue Reading
You may also like...

More in Interviews

Trending