Connect with us

“നയൻ ഹോളിവുഡ് ത്രില്ലർ അല്ല , മലയാളി ത്രില്ലർ ആണ് ” – ചിരിയോടെ പൃഥിരാജ്

Malayalam Breaking News

“നയൻ ഹോളിവുഡ് ത്രില്ലർ അല്ല , മലയാളി ത്രില്ലർ ആണ് ” – ചിരിയോടെ പൃഥിരാജ്

“നയൻ ഹോളിവുഡ് ത്രില്ലർ അല്ല , മലയാളി ത്രില്ലർ ആണ് ” – ചിരിയോടെ പൃഥിരാജ്

നയൻ തിയേറ്ററുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത് . യു എസ് , യു കെ ഒഴിച്ച് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നയൻ എത്തുകയാണ്. പൃഥിരാജിനെ സംബന്ധിച്ച് നയൻ പലവിധത്തിൽ പ്രതീക്ഷ നൽകുന്ന ചിത്രമാണ്.

മലയാള സിനിമയിൽ ആദ്യമായൊരു സൈക്കോളജിക്കൽ സയൻസ് ഫിക്ഷൻ ത്രില്ലർ , അതിനോടൊപ്പം പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ ചിത്രം , ഭാര്യ സുപ്രിയയുടെ നിർമാതാവിന്റെ കുപ്പായം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പൃഥിരാജിനു നയനുമായി ബന്ധപ്പെട്ട് ഉണ്ട് .

നാളെ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വച്ച് ജോർദാനിൽ നിന്നും പൃഥിരാജ് ലൈവിൽ എത്തിയിരുന്നു. ” നിങ്ങൾ പ്രേക്ഷകർ എങ്ങനെ ആണ് നയൻ എന്ന സിനിമയെ വിലയിരുത്തുന്നത് , എന്താണ് നയൻ എന്നാണ് കരുതുന്നത് എന്ന് അറിയാൻ ആഗ്രഹമുണ്ട് ” – പൃഥിരാജ് പറയുന്നു.

ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന നയൻ എന്ന വിലയിരുത്തലിനെ വളരെ ലാഘവത്തോടെയാണ് പൃഥിരാജ് കാണുന്നത് . ” ഇതൊരു ഹോളിവുഡ് ത്രില്ലർ അല്ല , മലയാളി ത്രില്ലർ ആണ് ” ചിരിയോടെ പൃഥിരാജ് പറയുന്നു.

ഹോളിവുഡ് ലെവൽ എന്നൊക്കെയുണ്ടോ , അത്രക്ക് മികച്ചതാണോ ഹോളിവുഡ് എന്നൊക്കെയും പൃഥിരാജ് ചോദിക്കുന്നുണ്ട്. എന്തായാലും വളരെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് ആരാധകർ കാത്തിരിക്കുന്നത് . ജെന്യൂസ് മുഹമ്മദിന്റെ സംവിധാനത്തിൽ പൃഥിരാജ് പ്രൊഡക്ഷന്സും സോണി പിക്ചേഴ്സും ചേർന്നാണ് നിർമാണം . ജെന്യൂസ് തന്നെയാണ് രചന .

prithviraj about nine movie

More in Malayalam Breaking News

Trending

Recent

To Top