Connect with us

എനിക്കൊരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നെങ്കില്‍ കൂടെയും മൈ സ്റ്റോറിയും അടുപ്പിച്ച് റിലീസ് ചെയ്യില്ലായിരുന്നു: പൃഥ്വിരാജ്

Malayalam Breaking News

തനിക്കൊരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നെങ്കില്‍ കൂടെയും മൈ സ്റ്റോറിയും അടുപ്പിച്ച് റിലീസ് ചെയ്യില്ലായിരുന്നെന്ന് പൃഥ്വിരാജ്. റോഷ്ണി ദിനകര്‍ സംവിധാനം ചെയ്ത പൃഥ്വി-പാര്‍വ്വതി ചിത്രം മൈ സ്റ്റോറിയും അഞ്ജലി മേനോന്‍ ഒരുക്കിയ പൃഥ്വി-പാര്‍വ്വതി ചിത്രം കൂടെയും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് തിയേറ്ററുകളിലെത്തിയത്.

ഒരേ താരങ്ങളുടെ രണ്ട് ചിത്രങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ സിനിമയെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വി. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേകുറിച്ച് വ്യക്തമാക്കുന്നത്.

പൃഥ്വിയുടെ വാക്കുകളിലേയ്ക്ക്-

‘എനിക്ക് ഒരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നുവെങ്കില്‍ അത്തരത്തില്‍ സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കൂടെയുടെ റിലീസ് നേരത്തെ തീരുമാനിച്ചിരുന്നു. ജൂലൈ രണ്ടാംവാരത്തില്‍ തന്നെ പുറത്തിറക്കുമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. മൈ സ്റ്റോറിയുടെ റിലീസ് ഈയിടെയാണ് തീരുമാനിച്ചത്. മൈ സ്‌റ്റോറിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കൂടെ തൊട്ടടുത്ത് തന്നെ ഇറങ്ങുമെന്ന് അറിയാമായിരുന്നു. ഇതൊരിക്കലും അഭിനേതാക്കളുടെ തീരുമാനമല്ല. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനമായിരുന്നു. എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്റേതായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ്. അതു ഞാന്‍ ചെയ്തു. പക്ഷേ തീരുമാനം അവരുടേതായിരുന്നു.’

കൂടുതല്‍ വായിക്കുവാന്‍-
പ്രിഥ്വിരാജ് സിനിമകൾ കൊണ്ട് ഉടൻ തിയേറ്ററുകളിൽ നിറയും !
Prithviraj about My Story Koode release

More in Malayalam Breaking News

Trending

Recent

To Top