Connect with us

”അമ്മ എന്ന നിലയില്‍ മല്ലിക സുകുമാരന്‍ നൂറ് ശതമാനവും വിജയമാണ് ;” അമ്മയുടെ അതിരില്ലാത്ത ശക്തിയുടെ ഫലമാണ് ഇന്ന് കാണുന്നത് : പൃഥ്വി

Movies

”അമ്മ എന്ന നിലയില്‍ മല്ലിക സുകുമാരന്‍ നൂറ് ശതമാനവും വിജയമാണ് ;” അമ്മയുടെ അതിരില്ലാത്ത ശക്തിയുടെ ഫലമാണ് ഇന്ന് കാണുന്നത് : പൃഥ്വി

”അമ്മ എന്ന നിലയില്‍ മല്ലിക സുകുമാരന്‍ നൂറ് ശതമാനവും വിജയമാണ് ;” അമ്മയുടെ അതിരില്ലാത്ത ശക്തിയുടെ ഫലമാണ് ഇന്ന് കാണുന്നത് : പൃഥ്വി

മുഖവുര ആവശ്യമില്ലാത്ത ഒരു താരകുടുംബമാണ് നടൻ സുകുമാരന്റേയും മല്ലിക സുകുമാരന്റെയും . ഫാമിലി. മൂന്ന് തലമുറകൾ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി സിനിമയിൽ സജീവം .അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മക്കളും സിനിമയിലെത്തി. ഇന്ന് മലയാളി ജീവിതത്തിന്റെ ഭാഗമാണ് പൃഥ്വിരാജും ഇന്ദ്രജിത്തും.

അവരുടെ പങ്കാളിമാരും ജനപ്രീയരാണ്. ഇന്ദ്രജിത്തിന്റെ ഭാര്യയായ പൂര്‍ണിമ അഭിനയ രംഗത്തും ഫാഷന്‍ രംഗത്തുമെല്ലാം സ്വന്തമായി കയ്യൊപ്പ് ചാര്‍ത്തി വ്യക്തിത്വമാണ്. പൃഥ്വിയുടെ ഭാര്യയായ സുപ്രിയ ആകട്ടെ, സിനിമയുടെ പിന്നണിയില്‍, നിര്‍മ്മാണ രംഗത്തെ കരുത്തയും. ഇന്ദ്രജത്തിന്റെ മക്കളും ഇന്ന് താരങ്ങളാണ്. പൃഥ്വിയുടെ മകള്‍ അലംകൃതയും വൈകാതെ ഈ പാതയിലേക്ക് കടന്നുവരാനുള്ള സാധ്യതയുമുണ്ട്.

പൃഥ്വിയും ഇന്ദ്രജിത്തും ജീവിതത്തിലും കരിയറിലുമെല്ലാം നേടിയ ഈ വിജയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ക്ക് കരുത്തായി കൂടെ നിന്ന അമ്മയെ മറക്കാനാകില്ല. ഇന്ദ്രനും പൃഥ്വിയും ചെറുതായിരിക്കെയാണ് സുകുമാരന്‍ മരണപ്പെടുന്നത്. അവിടം മുതല്‍ മല്ലിക തന്റെ മക്കള്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. ഇപ്പോഴിതാ അമ്മയെക്കുറിച്ച് മുമ്പൊരിക്കല്‍ പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

”അമ്മ എന്ന നിലയില്‍ മല്ലിക സുകുമാരന്‍ നൂറ് ശതമാനവും വിജയമാണ്. എന്റെ അച്ഛന്റെ മരണം വളരെ സഡണ്‍ ആയിരുന്നു. പലപ്പോഴും ഒരാളെ വയ്യാതെ കിടന്നു, ആശുപത്രിയിലായി, അങ്ങനെ വലിയൊരു കാലയളവ് കഴിഞ്ഞ് മരിക്കുമ്പോള്‍, മരിക്കുന്നതിന് മുമ്പ് എപ്പോഴെങ്കിലും ആ കുടുംബാംഗങ്ങള്‍ ഉപബോധമനസില്‍ അതിനായി തയ്യാറെടുക്കും. അയാളെ ഇല്ലാതെ വന്നാല്‍ എങ്ങനെ മുന്നോട്ട് പോകുമെന്നതില്‍ അറിയാതെ തന്നെ ഒരു തയ്യാറെടുപ്പ് നടത്തിപ്പോകും” പൃഥ്വിരാജ് പറയുന്നു.

”പക്ഷെ എന്റെ അച്ഛന്റെ കാര്യത്തില്‍ അങ്ങനൊന്നും ഉണ്ടായിട്ടില്ല. ഒരു കുഴപ്പവുമില്ലാതിരുന്നൊരു വ്യക്തി പെട്ടെന്നൊരു ദിവസം ഞങ്ങളെ വിട്ടു പിരിയുകയായിരുന്നു. അത് ശരിക്കും തളര്‍ന്നു പോകേണ്ടയിരുന്ന അവസ്ഥയാണ്. ഇന്ന് അച്ഛനുണ്ട്, നാളെ അച്ഛനില്ല എന്ന് പറയുന്ന അവസ്ഥ. അന്ന് 23 വര്‍ഷം വീട്ടമ്മയായിരുന്ന ഒരു സ്ത്രീ രണ്ട് മക്കളുടേയും ചുമതല ഏറ്റെടുത്തു” പൃഥ്വി പറയുന്നു.

ചേട്ടന്‍ അന്ന് പ്ലസ് ടു കഴിഞ്ഞ് കോളേജിലേക്ക് പോകാന്‍ നില്‍ക്കുകയാണ്. ഞാന്‍ പത്താം ക്ലാസിലേക്ക് എത്തിയതേയുള്ളൂ. വളരെ നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുന്ന രണ്ട് മക്കളുടേയും ചുമതലയേറ്റെടുത്ത് വളര്‍ത്തി, നല്ലരീതിയില്‍ വളര്‍ത്തി ഇന്നത്തെ നിലയിലേക്ക് എത്തിക്കാന്‍ സാധിച്ചുവെന്നത് ആ സ്ത്രീയുടെ അതിരില്ലാത്ത ശക്തിയുടെ ഫലം കൊണ്ട് മാത്രമാണെന്നും താരം പറയുന്നു.കാപ്പയാണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആടുജീവിതം ആണ് പുറത്തിറങ്ങാനുള്ള പുതിയ സിനിമ. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. വര്‍ഷങ്ങളായി ഈ ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ആടുജീവിതത്തിന്റെ പുറത്തു വന്ന ഗ്ലിംപ്‌സ് വീഡിയോ ആരാധകരില്‍ വലിയ പ്രതീക്ഷ ജനിപ്പിച്ചിരുന്നു.

പിന്നാലെ വിലായത്ത് ബുദ്ധ, സലാര്‍, ഗുരുവായൂര്‍ അമ്പല നടയില്‍ തുടങ്ങിയ സിനിമകളും പൃഥ്വിരാജിന്റേതായി അണിയറയിലുണ്ട്. ഇപ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ്. ഒന്നാം ഭാഗം നേടിയ വന്‍ വിജയത്തോടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Continue Reading
You may also like...

More in Movies

Trending

Recent

To Top