Connect with us

തൻ്റെ ജീവിതത്തിലെ തീർക്കാനാവാത്ത നഷ്ടം അതായിരുന്നു; തുറന്ന് പറഞ്ഞ് പൃത്ഥ്വിരാജ്!

Malayalam Breaking News

തൻ്റെ ജീവിതത്തിലെ തീർക്കാനാവാത്ത നഷ്ടം അതായിരുന്നു; തുറന്ന് പറഞ്ഞ് പൃത്ഥ്വിരാജ്!

തൻ്റെ ജീവിതത്തിലെ തീർക്കാനാവാത്ത നഷ്ടം അതായിരുന്നു; തുറന്ന് പറഞ്ഞ് പൃത്ഥ്വിരാജ്!

പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്‌ത ഡ്രൈവിംഗ് ലൈസൻസ് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. 9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ.

ലൂസിഫർ മൂലം തനിക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ. ലൂസിഫർ വലിയ ഹിറ്റായതിന് ശേഷം രജനി സാർ എന്നെ വിളിക്കുകയുണ്ടായി. പടം കണ്ട് ഇഷ്ടമായെന്ന് അദ്ദേഹം എന്നെ അറിയിച്ചു.അതോടൊപ്പം അദ്ദേഹത്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുവാനുള്ള ഒരു അവസരവും അദ്ദേഹം എനിക്ക് വെച്ചു നീട്ടുകയുണ്ടായി.എന്നാൽ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾ ഉള്ളതിനാൽ അത് ചെയ്യുവാൻ സാധിക്കില്ല എന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു.എന്റെ ജീവിതത്തിൽ ഞാൻ ഒരാൾക്ക് അയക്കുന്ന ഏറ്റവും നീളമുള്ള സോറി മെസ്സേജ് അതായിരിക്കും, പൃഥ്വിരാജ് പറഞ്ഞു.

മനോരമ ഓൺലൈനും ജെയ്ൻ യൂണിവേഴ്സിറ്റിയും ചേർന്നു സംഘടിപ്പിച്ച ‘സൂപ്പർ ഫാൻസ്’ പരിപാടിയിലായിരുന്നു പൃഥ്വി ആരാധകരോട് സംവദിച്ചത്. ജെയ്ൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായും പൃഥ്വി സംവദിച്ചു. സൂപ്പര്‍ താരങ്ങളുടെ ഔദ്യോഗിക ഫാൻസ് അസോസിയേഷനിൽ അംഗത്വമുള്ളരായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. മമ്മൂട്ടി, മോഹൻലാൽ, വിജയ്, അജിത്, വിക്രം, രജനീകാന്ത്, ധനുഷ്, സൂര്യ, കമൽഹാസൻ എന്നിവരുടെ ആരാധകരുമായിട്ടായിരുന്നു കൂടിക്കാഴ്ച. പുതിയ ചിത്രം ‘ഡ്രൈവിങ് ലൈസൻസിന്റെ’ പ്രചരണാർഥമാണ് ആരാധകർക്കൊപ്പം പൃഥ്വി സമയം ചെലവിട്ടത്.

prithiraj

More in Malayalam Breaking News

Trending