Malayalam
പ്രത്യേക വിമാനത്തിൽ പൃഥ്വിയും സംഘവും വെള്ളിയാഴ്ച മടങ്ങിയെത്തും
പ്രത്യേക വിമാനത്തിൽ പൃഥ്വിയും സംഘവും വെള്ളിയാഴ്ച മടങ്ങിയെത്തും
ജോര്‍ദാനില്‍ കുടുങ്ങിയ ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വെള്ളിയാഴ്ച
മടങ്ങിയെത്തും. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് കൊച്ചിയില്‍ എത്തുക. ഡല്‍ഹിയിലെത്തുന്ന ഇവര്‍ കൊച്ചിയിൽ എത്തിയ ശേഷം എല്ലാവരും ക്വാറന്റീനില്‍ പോകും.
ആടുജീവിത’ത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ജോര്‍ദാനിലെ ഹോട്ടലില്‍ തിരിച്ചെത്തിയിരിക്കുകയായിരുന്നു സംഘം . കഴിഞ്ഞ ദിവസമായിരുന്നു വാദിറാം മരൂഭൂമിയിലെ മൂന്ന് മാസത്തെ ഷൂട്ടിംഗിന് പാക്കപ്പ് ആയത്.ആടുജീവിതം ചിത്രീകരണം പൂർത്തിയാക്കിയതായി പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്
ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് നിയന്ത്രണങ്ങള്‍മൂലം തടസപ്പെട്ടിരുന്നു.പിന്നീട് 58 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിന് ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചു. ജോര്‍ദാനില്‍ കര്‍ഫ്യൂ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് സിനിമയുടെ ചിത്രീകരണം വീണ്ടും പുനഃരാരംഭിച്ചത്.
prithraj