Malayalam
ഭാര്യയും മക്കളുമുള്ളവർക്ക് ഞാനൊരു കോമഡി പീസായിരിക്കും, എന്റെ അവസ്ഥകളും കോമഡി ആയിരിക്കും; വൈറലായി പ്രിൻസ് ആൻഡ് ഫാമിലി വീഡിയോ
ഭാര്യയും മക്കളുമുള്ളവർക്ക് ഞാനൊരു കോമഡി പീസായിരിക്കും, എന്റെ അവസ്ഥകളും കോമഡി ആയിരിക്കും; വൈറലായി പ്രിൻസ് ആൻഡ് ഫാമിലി വീഡിയോ
മലയാളികളുടെ സ്വന്തം ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലിയുടെ ഔദ്യോഗിക തീം വീഡിയോ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ‘ദി സോൾ ഓഫ് പ്രിൻസ്’ എന്നാണ് വീഡിയോക്ക് പേര് നൽകിയിരിക്കുന്നത്. ഭാര്യയും മക്കളുമുള്ളവർക്ക് ഞാനൊരു കോമഡീപീസായിരിക്കും, എന്റെ അവസ്ഥകളും കോമഡി ആയിരിക്കും. പക്ഷേ എനിക്ക് എന്റെ ലൈഫ് കോമഡിയല്ല സാറേ.. എന്ന് ദിലീപിന്റെ കഥാപാത്രം പറയുന്നതും വീഡിയോയിൽ കാണാം.
വളരെ മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പതിവ് ദിലീപ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കോമഡിയിൽ നിന്നും മാറിയാണ് ചിത്രം എത്തുന്നതെന്നാണ് വിവരം. തീം സോങ് ഇതിനോടകം വൈറലായിട്ടുണ്ട്. വീഡിയോ പുറത്തെത്തിയതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഇത് ശരിക്കും ദിലീപിന്റെ തിരിച്ച് വരവ് ആകട്ടെ, ചിത്രം വലിയ വിജയമായി മാറട്ടെ, സിനിമയിലാണെങ്കിലും ദിലീപ് പറയുന്ന ആ വാക്കുകൾ അദ്ദേഹത്തന്റെ തന്നെ ജീവിതം പോലെ തോന്നുന്നു എന്ന് തുടങ്ങി നിരവധി പേർ ചിത്രത്തെ പ്രശംസിക്കുമ്പോൾ പതിവ് പോലെ നടനെ അധിക്ഷേപിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്. നടന്റെ സിനിമകളുടെ തുടർ പരാജയങ്ങളും ഒരേ രീതിയിലുള്ള അഭിനയശൈലിയുമാണ് ചിലർ പരിഹസിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസടക്കം ചൂണ്ടിക്കാട്ടിയാണ് ചിലരുടെ വിമർശനങ്ങൾ.
ഭാര്യയും മക്കളും ഉള്ളവർക്കും ഇല്ലാത്തവർക്കും താങ്കൾ കോമഡി പീസ് ആണ് ദിലീപ്. താങ്കൾ എല്ലാവർക്കും മുകളിലാണെന്നും തന്നെ തൊടാൻ ഒരാൾക്കും പറ്റില്ലെന്നുമുള്ള താങ്കളുടെ അഹങ്കാരം മിഥ്യ ആണെന്ന് നിങ്ങൾക്കു മനസിലാക്കി തന്നാണ് താങ്കളെ ജനങ്ങൾ കോമഡി പീസാക്കിയത്’, എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
മിമിക്രി നായകരുടെ കാലം കഴിഞ്ഞു പ്രേക്ഷകരുടെ അഭിരുചികൾ മാറി പണ്ട് ദിലിപിനെയും മുകേഷിനെയും ടിനി ടോമിയെയും ധർമ്മ ജനെയുമൊക്ക ആളുകൾ ഇഷ്ടപ്പെട്ടിരുന്നു ഇപ്പോൾ കാലം മാറി. നിർമ്മാതാക്കൾ പണം പോകാതെ ശ്രദ്ധിക്കുക എന്നാണ് മറ്റൊരു കമന്റിൽ പറയുന്നത്.
2000 ലെ പോലെ പഴത്തൊലിയിൽ തെന്നി വീഴുമ്പോൾ ചിരിക്കുന്ന ജനറേഷൻ അല്ല ഇപ്പൊ. ദിലീപിന്റെ ഹിറ്റ് ആയ പടങ്ങളിൽ ഒന്നും ദിലീപ് കാരണം അല്ല വിജയിച്ചത്. ഹനീഫ, അശോകൻ, സലിം കുമാർ, ജഗതി, ഇന്നസെന്റ് ഒക്കെ ആണ് എന്നുെ മറ്റൊരാൾ കുറിച്ചു. ഇതിനെല്ലാം അദ്ദേഹത്തന്റെ ആരാധകർ കുറിയ്ക്ക് കൊള്ളുന്ന മറുപടിയും നൽകാറുണ്ട്.
സ്വന്തം ജീവിതത്തിൽ ആഗ്രഹിച്ച നേട്ടം സ്വന്തമാക്കാൻ കഴിയാതെ പരാജയപ്പെട്ടു പോയതിൻറെ അപകർഷതയ്ക്ക് ആശ്വാസം കണ്ടെത്താൻ ഫേസ്ബുക്കിൽ മറ്റുള്ളവരെ പുലഭ്യം പറഞ്ഞും അവഹേളിച്ചും മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷിച്ചും സന്തോഷം കണ്ടെത്തുന്ന വിഷ ജന്തുക്കളുടെ കഴിഞ്ഞ 8 വർഷത്തെ പ്രധാന ഇരയാണ് ദിലീപ്.
ഇത്തരം ആളുകൾ ആണ് സാമൂഹ്യ മാധ്യമങ്ങളെ ചൂഷണം ചെയ്യുന്നത്. അത്തരക്കാരുടെ പതിവ് അധിക്ഷേപ-ശാപ വാക്കുകൾ മുറ തെറ്റാതെ ഈ പോസ്റ്റിനു കീഴെയുമുണ്ടെന്നാണ് ഒരാൾ കുറിച്ചത്. ദിലീപിനെതിരെയുള്ള കേസ്, കെട്ടി ചമച്ചുണ്ടാക്കിയ ഒരു കള്ള കേസാണ് എന്ന് പറയുന്നവരിൽ ആദ്യത്തെയാൾ ദിലീപിനെ അറസ്റ്റ് ചെയ്ത സമയം ജയിൽ ഡിജിപി ആയിരുന്ന, കേരളത്തിലെ ആദ്യ വനിത ഐപിഎസ് ആയ ശ്രീമതി ആർ ശ്രീലേഖയാണ്. അതിലും വലുതല്ല ഈ ഫേസ്ബുക്കിൽ കിടന്നു വിരൽ തുമ്പിലൂടെ വിഷം ചീറ്റുന്നവർ. പടം നല്ലതാണെങ്കിൽ ഓടട്ടെ എന്നും കമന്റുകളായി കുറിച്ചിട്ടുണ്ട്.
അതേസമയം, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.
ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.
