Connect with us

പ്രയാഗ മാർട്ടിനെ രാത്രിയിൽ പോലീസ് പൊക്കി! കാരണം അന്വേഷിച്ച് ആരാധകർ

Malayalam

പ്രയാഗ മാർട്ടിനെ രാത്രിയിൽ പോലീസ് പൊക്കി! കാരണം അന്വേഷിച്ച് ആരാധകർ

പ്രയാഗ മാർട്ടിനെ രാത്രിയിൽ പോലീസ് പൊക്കി! കാരണം അന്വേഷിച്ച് ആരാധകർ

വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ യുവതാരമാണ് പ്രയാഗ മാർട്ടിൻ. കുട്ടിത്തം നിറഞ്ഞ കഥാപാത്രങ്ങൾക്കൊപ്പം തന്നെ താരം വളരെ ശക്തമായ കഥാപാത്രങ്ങളും അവതരിപ്പിച്ചിരുന്നു. തന്റെ കഥാപാത്രങ്ങളിലെല്ലാം വ്യത്യസ്ത വരുത്താൻ താരം വളരെയധികം പരിശ്രമിക്കുന്നുമുണ്ട്. ട്രോൾ ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയായ താരം കൂടിയാണ് പ്രയാഗ. ആരോഗ്യകരമായ വിമർശനങ്ങൾക്ക് ചെവി കൊടുക്കുകയും മറ്റുള്ളവയ്ക്ക് മുഖം കൊടുക്കാതിരിക്കുകയും ചെയ്യുന്ന നടിയുടെ രീതി പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തെ അടുത്തിടെ രാത്രിയിൽ പോലീസുകാരോടൊപ്പം കണ്ട ചിത്രങ്ങൾ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇതിന്റെ കാരണം തേടുകയാണ് നടിയുടെ ആരാധകർ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പാതിരാത്രി റോഡിൽ കൂടി നടക്കുന്ന പ്രയാഗയുടെ ചിത്രങ്ങളാണ്. എന്നാൽ ചിത്രം കണ്ട പ്രേക്ഷകർക്ക് ആദ്യം കാര്യം പിടികിട്ടിയിരുന്നില്ല. എന്താണ് സംഭവം എന്ന് ആരാധകർ പരസ്പരം ചോദിക്കുന്നുമുണ്ട്. എന്നാൽ പിന്നീടാണ് കാര്യം മനസ്സിലായത്. വനിത ദിനത്തോട് അനുബന്ധിച്ച്, കേരള പോലീസിന്റെ നേതൃത്വത്തിൽ നടന്ന രാത്രി പരിപാടിയിൽ അതിഥിയായി എത്തുകയായിരുന്നു പ്രയാഗ. ഫോർട്ട് കൊച്ചിയിലായിരുന്നു പരിപാടി നടന്നത്. രാത്രി റോഡിലൂടെ ഒരു കിലോ മീറ്ററോളം പ്രയാഗ നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. രാത്രിയിലെ നിമിഷങ്ങൾ സ്ത്രീകൾക്കു കൂടിയുള്ളതാണെന്ന സന്ദേശമാണ് ഈ രാത്രി നടത്തിലൂടെ സർക്കാർ പങ്കുവെക്കുന്നത്. ഇതിനു മുൻപും ഇത്തരത്തിൽ രാത്രി നടത്തം സർക്കാർ സംഘടിപ്പിച്ചിരുന്നു. വലിയ പിന്തുണയായിരുന്നു സർക്കാരിന്റെ ഈ പരിപാടിക്ക് ലഭിച്ചത്. നിരവധി സ്ത്രീകൾ ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും കഴിവ് തെളിയിച്ച താരമാണ് പ്രയാഗ മാർട്ടിൻ . 2009-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിൽ ചുവടുവച്ചത് . പിന്നീട് ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലും ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2014 ൽ മിഷ്കൻ സംവിധാനം ചെയ്ത പിശാശ് എന്ന സിനിമയിലൂടെയായിരുന്നു നായികയായി അരേങ്ങറ്റം കുറിച്ചത്. ശേഷം ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, വിശ്വാസപൂർവ്വം മൻസൂർ, പോക്കിരി സൈമൺ, രാമലീല, തുടങ്ങി നിരവധി സിനിമകളിൽ താരത്തിന് തിളങ്ങാനായി. കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ബ്രതെസ് ഡേ എന്ന ചിത്രത്തിലും താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഭൂമിയിലെ മനോഹര സ്വകാര്യം ആണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. യുവനടൻ ദീപക് ആണ് ചിത്രത്തിലെ നായകൻ. പുതുമുഖ നായികക്കുള്ള വനിത ഫിലിം അവാർഡ്, ജനപ്രിയ നായികക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് എന്നിവയും താരം സ്വന്തമാക്കിയിട്ടുണ്ട്.

prayaga

Continue Reading
You may also like...

More in Malayalam

Trending

Recent

To Top