News
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പം ആമീര്‍ഖാനും
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പം ആമീര്‍ഖാനും
കന്നഡയില്‍ നിന്നുമെത്തി ബോസ്‌കോഫീസ് ആകെ തൂത്തുവാരിയ ചിത്രമായിരുന്നു കെജിഎഫ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത് നീലും ആമീര്‍ഖാനുമായി ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രശാന്ത് നീല്‍ ജൂനിയര്‍ എന്‍ടിആര്‍ പ്രൊജക്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
പ്രശാന്ത് – പ്രഭാസ്- പ്രഥ്വിരാജ് കൂട്ടുകെട്ടിന്റെ സലാറിന്റെ ഷൂട്ട് പൂര്‍ത്തിയായാല്‍ ഉടന്‍ ആമിര്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
സിനിമയില്‍ നിന്ന് താത്കാലിക ഇടവേള എടുക്കുകയാണെന്ന് ആമിര്‍ പ്രഖ്യാപിച്ച് അധിക കാലമാകുന്നതിന് മുന്‍പാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഇടവേള അനിവാര്യമാണെന്നായിരുന്നു ആമിര്‍ പറഞ്ഞത്.
35 വര്‍ഷമായി സിനിമയ്ക്ക് വേണ്ടിയായിരുന്നു ജീവിതം. എന്നാല്‍ ഇനി മുതല്‍ എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി കൂടി ജീവിക്കാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനുമാണ് തീരുമാനമെന്നായിരുന്നു താരത്തിന്റെ വാക്കുകള്‍.
