Connect with us

പ്രിയദർശനും ലിസിക്കും ലഭിച്ചത് പോലെ മോഹൻലാലിന്റെയും സുചിത്രയുടെയും മരുമകളും വിദേശിയാണോ?, വൈറലായി പ്രണവിനൊപ്പമുള്ള യുവതിയുടെ വീഡിയോ

Malayalam

പ്രിയദർശനും ലിസിക്കും ലഭിച്ചത് പോലെ മോഹൻലാലിന്റെയും സുചിത്രയുടെയും മരുമകളും വിദേശിയാണോ?, വൈറലായി പ്രണവിനൊപ്പമുള്ള യുവതിയുടെ വീഡിയോ

പ്രിയദർശനും ലിസിക്കും ലഭിച്ചത് പോലെ മോഹൻലാലിന്റെയും സുചിത്രയുടെയും മരുമകളും വിദേശിയാണോ?, വൈറലായി പ്രണവിനൊപ്പമുള്ള യുവതിയുടെ വീഡിയോ

നിരവധി ആരാധകരുള്ള താരകുടുംബമാണ് മോഹൻലാലിന്റേത്. സുചിത്രയുടെയും മക്കളായ പ്രണവിന്റെയും വിസ്മയയുടെയും വിശേഷങ്ങൾ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോൾ മോഹൻലാലിന്റെ ബറോസിന്റെ വിശേഷങ്ങളാണ് എവിടുത്തെയും ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ബറോസിന്റെ പ്രിവ്യു ഷോ കാണാനായി മോഹൻലാൽ കുടുംബസമേതം എത്തിയിരുന്നു. ഏറെ കാലത്തിനുശേഷമാണ് മോഹൻലാലിനൊപ്പം സുചിത്രയും മക്കളായ പ്രണവും വിസ്മയയും തിയേറ്ററിൽ എത്തിയത്.

ചെന്നൈയിൽ നടന്ന ബറോസിന്റെ പ്രിവ്യു ഷോ കാണാനെത്തിയതായിരുന്നു ഇവർ. താരകുടുംബത്തെ ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകർ. യാത്രകളും മറ്റുമായി വിദേശത്താണ് പ്രണവ്. പഠനവും ജോലിയുമൊക്കെയായി വിസ്മയയും വിദേശത്താണ്. വല്ലപ്പോഴും മാത്രമേ സുചിത്രയും മോഹൻലാലും ഒരുമിച്ച് എത്താറുമുള്ളൂ.

പ്രിവ്യൂ ഷോയിൽ മണിരത്നം, നടി രോഹിണി, വിജയ് സേതുപതി തുടങ്ങിയവർ തിയേറ്ററിലെത്തിയിരുന്നു. ഇവരെക്കൂടാതെ സിനിമാ ലോകത്തെ ഒട്ടുമിക്ക പ്രമുഖരും എത്തിയിരുന്നു. എന്നാൽ പ്രിവ്യു ഷോ കാണാനെത്തിയ താരങ്ങളേക്കാൾ മാധ്യമശ്രദ്ധ നേടിയത് മോഹൻലാലിന്റെ കുടുംബമാണ്. ഇതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തിയേറ്ററിലേക്ക് വരുമ്പോഴും സിനിമ കണ്ട് തിരിച്ചിറങ്ങി പോകുമ്പോഴുമെല്ലാം പ്രണവിനൊപ്പം നടക്കുന്ന ഒരു വിദേശി വനിതയെയാണ് എല്ലാവരും ശ്രദ്ധിച്ചത്. ഈ വീഡിയോ വലിയ രീതിയിൽ ചർച്ചയായതോടെ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

ആദ്യമായാണ് താരകുടുംബത്തിനൊപ്പം ഇത്തരത്തിലൊരു യുവതി പ്രത്യക്ഷപ്പെടുന്നത്. തിയേറ്ററിലേക്ക് നടന്ന് വരുമ്പോൾ മുന്നിൽ സുചിത്രയും പിന്നാലെ പ്രണവും വിസ്മയയും ഒപ്പം ഈ യുവതിയെയും കാണാം. തിരികെ കാറിൽ കയറി പോയപ്പോഴും പ്രണവ്, വിസ്മയയ്ക്കൊപ്പം ആ പെൺകുട്ടിയെ ഭദ്രമായി കാറിൽ കയറ്റി അയയ്ക്കുന്നതും കാണാം.

വീഡിയോ വൈറലായതോടെ പ്രണവിനുമൊപ്പമുള്ള ഈ പെൺകുട്ടി ആരാണെന്നാണ് എല്ലാവരും തിരക്കുന്നത്. ഇതിന് മുമ്പും പ്രണവിനൊപ്പം ഈ പെൺകുട്ടിയെ വീഡിയോകളിലും ഫോട്ടോകളിലും കണ്ടിട്ടുണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്. താരപുത്രൻ വിദേശ യാത്രകൾ നടത്തുമ്പോൾ പ്രണവ് അറിയാതെ ആരാധകർ പകർത്തി പുറത്തുവിട്ട വീഡിയോകളിലാണ് ഈ വിദേശ വനിതയേയും പ്രണവിനൊപ്പം കണ്ടിട്ടുള്ളത്.

പ്രിയദർശനും ലിസിക്കും ലഭിച്ചത് പോലെ മോഹൻലാലിന്റെയും സുചിത്രയുടെയും മരുമകളും വിദേശിയാണോ എന്നുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മുമ്പ് ജയറാമിന്റെയും പാർവതിയുടെയും കുടുംബ ചിത്രങ്ങളിലും പരിപാടികളിലും തരിണി പ്രത്യക്ഷ്യപ്പെട്ടതോടെയാണ് കാളിദാസിന്റെ പ്രണയം പ്രേക്ഷകർ തിരിച്ചറിയുന്നത്. അത്തരത്തിൽ പ്രണവിന്റെ കാമുകിയാണോ ഇതെന്നും ആരാധകർ ചോദിക്കുന്നു.

പ്രണവിന്റെ ചിന്താഗതി വെച്ച് നോക്കുമ്പോൾ ഇടുങ്ങിയ മലയാളി പെൺകുട്ടികൾ അദ്ദേഹത്തിന് ചേരില്ലെന്നും അതിനാൽ വിദേശിയായ പെൺകുട്ടി പങ്കാളിയാകുന്നതാകും നല്ലതെന്നും അങ്ങനൊരു തീരുമാനം താരപുത്രൻ എടുത്തിട്ടുണ്ടെങ്കിൽ അത് നൂറ് ശതമാനം ശരിയായിരിക്കുമെന്നും ചിലർ പറയുന്നു.

പ്രണവിന് സൗഹൃദം കൂടുതലുള്ളതും വിദേഷികളുമായാണ്. വിദേശികൾക്കൊപ്പമാണ് പ്രണവിന്റെ യാത്രകളും. മക്കൾക്ക് ജീവിതം അവർക്കിഷ്ടമുള്ളതുപോലെ ജീവിക്കാൻ എല്ലാവിധ അനുവാദവും നൽ‌കിയിട്ടുള്ളവരാണ് മോഹൻലാലും സുചിത്രയും. വർഷങ്ങൾക്കുശേഷം സിനിമയിൽ അഭിനയിച്ചശേഷം വിദേശത്തേയ്ക്ക് പോയതാണ് പ്രണവ്. മാസങ്ങൾക്ക് ശേഷമാണ് പ്രണവ് പൊതുചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്.

നേരത്തെ പ്രണവും കല്യാണിയും പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ തങ്ങൾ ചെറുപ്പം മുതലുള്ള സുഹൃത്തുക്കൾ മാത്രമാണെന്നാണ് കല്യാണി പറഞ്ഞിരുന്നത്. ഇവരുടെ വിവാഹത്തിനായി മോഹൻലാലും പ്രിയദർശനും സംസാരിച്ചിരുന്നുവെന്നും മരുമകളായി കല്യാണിയെ തന്നെ തിരഞ്ഞെടുത്തതായുമാണ് പ്രചരിച്ചിരുന്നത്.

അതേസമയം, ഡിസംബർ 25 ന് തിയേറ്ററിലെത്തുന്ന ബറോസ്, ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. 3D യിലാണ് ചിത്രമെത്തുന്നത്. ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം.

More in Malayalam

Trending