Connect with us

കാല് കുത്തണം കുത്തണം എന്ന് തോന്നും, പക്ഷേ കുത്തരുത്; മഴ നനഞ്ഞ് സ്ലാക്ക്‌ലൈനിംഗ് നടത്തി പ്രണവ് മോഹന്‍ലാല്‍; വൈറലായി വീഡിയോ

Actor

കാല് കുത്തണം കുത്തണം എന്ന് തോന്നും, പക്ഷേ കുത്തരുത്; മഴ നനഞ്ഞ് സ്ലാക്ക്‌ലൈനിംഗ് നടത്തി പ്രണവ് മോഹന്‍ലാല്‍; വൈറലായി വീഡിയോ

കാല് കുത്തണം കുത്തണം എന്ന് തോന്നും, പക്ഷേ കുത്തരുത്; മഴ നനഞ്ഞ് സ്ലാക്ക്‌ലൈനിംഗ് നടത്തി പ്രണവ് മോഹന്‍ലാല്‍; വൈറലായി വീഡിയോ

സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന്‍ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. വളരെ സിമ്പിള്‍ ആയ ജീവിത ശൈലിയാണ് പ്രണവ് പിന്തുടരുന്നത്.

മാത്രമല്ല, യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന, അച്ഛന്റെ പണത്തിലും പ്രതാപത്തിലും ജീവിക്കാത്ത തന്റെ സന്തോഷങ്ങളെ മുറുകെ പിടിച്ച് സിനിമയെക്കാളുപരി യാത്രകളെ പ്രണയിച്ച യുവതാരമാണ് പ്രണവ് മോഹന്‍ലാല്‍. ഇന്ന് സിനിമയില്‍ ഉള്ളതിനേക്കാള്‍ പ്രണവിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്.

യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേര്‍ന്നതാണ് പ്രണവ് എന്ന നടന്‍.വീഴ്ചകളില്‍ തളരാതെ വീണ്ടും തന്റെ ശ്രമങ്ങള്‍ തുടരാനാണ് പ്രണവിന്റെ ഇഷ്ടം. വളരെ അപൂര്‍വമായി മാത്രം നാട്ടിലെത്താറുള്ള താരത്തിന്റേതായി പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റാറുള്ളത്.

ഇപ്പോഴിതാ പ്രണവ് പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. കയര്‍ കെട്ടി നടത്തം എന്ന സ്ലാക്ക്‌ലൈനിംഗ് നടത്തുന്ന തന്റെ വീഡിയോയാണ് പ്രണവ് പങ്കുവച്ചിരിക്കുന്നത്. മഴയത്താണ് പ്രണവിന്റെ സ്ലാക്ക്‌ലൈനിംഗ്. രസകരമായ കമന്റുകളുമായാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ എത്തിയിരിക്കുന്നത്.

മനോഹരേട്ടാ, എന്തൊക്കെയാ ആ ചെറുക്കന്‍ കാണിക്കുന്നെ.. എന്നാണ് ഒരാളുടെ കമന്റ്. കാല് കുത്തണം കുത്തണം എന്ന് തോന്നും, പക്ഷേ കുത്തരുത് എന്നാണ് മറ്റൊരാളുടെ കമന്റ്.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ഹൃദയമാണ് പ്രണവ് മോഹന്‍ലാലിന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. പ്രണവ് നായകനായ മൂന്നാമത്തെ ചിത്രമായ ഹൃദയം അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നുമായി. പ്രണവിന്റെ ആദ്യ 50 കോടി ചിത്രവുമാണിത്. പ്രണവ് കൈയടി നേടിയ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും ആയിരുന്നു നായികമാര്‍.

More in Actor

Trending

Recent

To Top