Actor
കൊരട്ടല ശിവയുടെ ചിത്രത്തിലൂടെ തെലുങ്കിലേയ്ക്ക് അരങ്ങേറ്റെ കുറിക്കാനോരുങ്ങി പ്രണവ് മോഹൻലാൽ!
കൊരട്ടല ശിവയുടെ ചിത്രത്തിലൂടെ തെലുങ്കിലേയ്ക്ക് അരങ്ങേറ്റെ കുറിക്കാനോരുങ്ങി പ്രണവ് മോഹൻലാൽ!
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേർന്നതാണ് പ്രണവ് എന്ന നടൻ.
ഇപ്പോഴിതാ പ്രണവിന്റെ സംബന്ധിച്ച് പുറത്തെത്തിയിരിരക്കുന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തെലുങ്കിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങിയിരിക്കുകയാണ് താരം. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ തെലുങ്ക് അരങ്ങേറ്റം. ‘ജനത ഗാരേജ്’, ‘ദേവരാ’ എന്നീ സിനിമകൾക്ക് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും പ്രണവിന്റേത്.
ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അല്ലു അർജുന്റെ ‘പുഷ്പ’, ‘പുഷ്പ 2’, ‘ജനത ഗാരേജ്’ തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്. പ്രണവിനൊപ്പം മറ്റൊരു തെലുങ്ക് നടനും ചിത്രത്തിലുണ്ടാകുമെന്നും വിവരമുണ്ട്.
ജൂനിയർ എൻടിആറിനെ നായകനാക്കി ഒരുങ്ങുന്ന ‘ദേവര പാർട്ട് 1’ ആണ് കൊരട്ടല ശിവയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ‘ജനതാ ഗാരേജ് ‘ എന്ന ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എൻടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദേവര പാർട്ട് 1’. ‘ആർആർആറി’ന് ശേഷം ജൂനിയർ എൻടിആർ നായകനാകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം സെപ്റ്റംബർ 27ന് തിയറ്ററുകളിലെത്തും.
ജാൻവി കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ഇത്. സെയ്ഫ് അലി ഖാൻ ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലെത്തുന്നത്. ഭൈര എന്ന സെയ്‌ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
അതേസമയം, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, നിവിൻ പോളി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മികച്ച പ്രതികരണം നേടിയ ചിത്രം 80 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്.
ഇപ്പോൾ തന്റെ ആദ്യത്തെ കവിതാ സമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രണവ് എന്നും വാർത്തകളുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കവിതാ സമാഹാരത്തിന്റെ കവർ താരപുത്രൻ പങ്കുവെച്ചിരുന്നു. like Desert Dunes എന്നതാണ് കവിതാ സമാഹാരത്തിന്റെ പേര്. ഞാൻ എന്റെ കവിതാ സമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന അടികുറിപ്പോടെയാണ് താരം കവർ പങ്കുവെച്ചിരിക്കുന്നത്.
ബാലതാരമായി അഭിനയിച്ച് തുടങ്ങിയ പ്രണവ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർബന്ധപ്രകാരമാണ് നായകനായി രണ്ടാം വരവ് നടത്തിയത്. 2018 ൽ ആണ് പ്രേക്ഷകരെ ആവേശം കൊള്ളിച്ച് കൊണ്ട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’എന്ന സിനിമയിൽ നായകനായി പ്രണവ് വേഷമിട്ടത്. സിനിമാ ജീവിതം തുടങ്ങി വർഷങ്ങൾ ഇത്ര കടന്ന് പോയിട്ടും ഇന്നേവരെ ഒരു അഭിമുഖത്തിലും പ്രണവ് പ്രത്യക്ഷപ്പെട്ടിട്ടില്ല.
വളരെ വിരളമായി മാത്രമാണ് താൻ നായകനായ സിനിമകളുടെ ഓഡിയോ ലോഞ്ചിൽ പ്രണവ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അന്ന് ഒന്ന് രണ്ട് വാക്കിൽ സംസാരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. വളർന്നതെല്ലാം ചെന്നൈയിലായതുകൊണ്ട് തന്നെ മലയാളം എഴുതാൻ പ്രണവിന് കൃത്യമായി അറിയില്ലെങ്കിലും ഇന്നേവരെ ചെയ്ത സിനിമകൾക്കെല്ലാം പ്രണവ് തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹത്തിനുശേഷം പ്രണവ് ചെയ്ത സിനിമകളെല്ലാം വിജയമായിരുന്നു.