Connect with us

രാഷ്ട്രീയം കരിയറിനെ ബാധിച്ചുകൊണ്ടിരിക്കുന്നു; ചിലര്‍ ഒപ്പം പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രകാശ് രാജ്

Movies

രാഷ്ട്രീയം കരിയറിനെ ബാധിച്ചുകൊണ്ടിരിക്കുന്നു; ചിലര്‍ ഒപ്പം പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രകാശ് രാജ്

രാഷ്ട്രീയം കരിയറിനെ ബാധിച്ചുകൊണ്ടിരിക്കുന്നു; ചിലര്‍ ഒപ്പം പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രകാശ് രാജ്

തെന്നിന്ത്യൻ സിനിമാതാരമാണ് പ്രകാശ് രാജ്. നിരവധി വില്ലൻ കഥാപാത്രങ്ങളെ അനശ്വരമാക്കിയ അപൂർവ്വം ചില നടന്മാരിൽ ഒരാളാണ് പ്രകാശ്‌ രാജ്. കന്നട, തമിഴ്, മലയാളം, ഹിന്ദി, തെലുഗു എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘ഇരുവർ’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് ആദ്യ ദേശീയ പുരസ്ക്കാരവും ഇദ്ദേഹത്തിന് ലഭിച്ചു.ഇപ്പോഴിതാ രാഷ്ട്രീയം കരിയറിനെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് നടന്‍ പ്രകാശ് രാജ്. ശക്തമായ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ പലപ്പോഴും വിമര്‍ശിക്കപ്പെടാറുള്ളയാളാണ് പ്രകാശ് രാജ്.

തന്റെ നിലപാടുകളുടെ പേരില്‍ ഇന്ന് പലരും തനിക്കൊപ്പം സിനിമ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിനോടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.’രാഷ്ട്രീയം കരിയറിനെ ബാധിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് ചിലര്‍ എനിക്കൊപ്പം പ്രവര്‍ത്തിക്കുന്നില്ല. അത് അവരോട് ആരും പറഞ്ഞിട്ടല്ല. അവര്‍ അംഗാകരിക്കപ്പെടാതിരിക്കുമോ എന്ന ആശങ്കയുള്ളതിനാലാണ്. അതെല്ലാം നഷ്ടപ്പെടാനും മാത്രം ശക്തനും സമ്പന്നനുമാണ് ഞാന്‍. എന്റെ ഭയമായിരിക്കും മറ്റുള്ളവരുടെ കരുത്ത് എന്നാണ് ഞാന്‍ കരുതുന്നത്’ പ്രകാശ് രാജ് വ്യക്തമാക്കി.

എന്നാല്‍ ഇത്തരം നഷ്ടങ്ങളില്‍ താന്‍ ഖേദിക്കുന്നില്ലെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. ‘ഇപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം തോന്നുന്നു. ഞാന്‍ ശബ്ദം ഉയര്‍ത്തിയില്ലായിരുന്നുവെങ്കില്‍, ഒരു നടന്‍ എന്ന പേരില്‍ മാത്രമായിരിക്കും എന്റെ മരണ ശേഷം ഞാന്‍ അറിയപ്പെടുക. യഥാര്‍ത്ഥത്തില്‍ ഞാന്‍ ആരാണെന്ന നിലയിലായിരിക്കില്ല. പക്ഷേ അങ്ങനെ ശബ്ദമുയര്‍ത്തുന്നത് പലതിനേയും ബാധിക്കും. ഞാന്‍ അത് അംഗീകരിക്കുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

ഇനിയും പലകാര്യത്തിലും ശബ്ദം ഉയര്‍ത്താത്ത താരങ്ങളുണ്ടെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. എന്നാല്‍ അക്കാര്യത്തില്‍ താന്‍ മറ്റുള്ളവരെ നിബര്‍ബന്ധിക്കുകയോ കുറ്റപ്പെടുത്തുകയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബ്ദം ഉയര്‍ത്തിയാല്‍ അവര്‍ പല കാര്യങ്ങളില്‍ നിന്നും പിന്തള്ളപ്പെടും. അവര്‍ക്ക് അത് അതിജീവിക്കാനാവില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

More in Movies

Trending

Recent

To Top