News
‘വരും ദിവസങ്ങളില്‍ ആരൊക്കെ ഇതുപോലെ ദിലീപിന് വേണ്ടി സംസാരിച്ച് വരുമെന്ന് കാണാം, ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചേക്കും’; പ്രകാശ് ബാരെ
‘വരും ദിവസങ്ങളില്‍ ആരൊക്കെ ഇതുപോലെ ദിലീപിന് വേണ്ടി സംസാരിച്ച് വരുമെന്ന് കാണാം, ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചേക്കും’; പ്രകാശ് ബാരെ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെതിരെ പലപ്പോഴും രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് സംവിധായകനും നടനും നാടകപ്രവര്‍ത്തകനുമായ പ്രകാശ് ബാരെ. ഇപ്പോഴിതാ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രകാശ് ബാരെ.
കേസ് നടന്ന് കൊണ്ടിരിക്കുമ്പോള്‍ കേസിനെ സ്വാധീനിക്കാനുള്ള സംസാരം, അതും ഇത്രയും കാലം ഉണ്ടാക്കിയ ക്രെജിബിളിറ്റിയെ കളഞ്ഞ് കുളിച്ച് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നത് അത്ഭുതം ഉണ്ടാക്കുന്നതാണ്.അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി കൊണ്ട് പറയട്ടെ ഇപ്പോള്‍ അടൂര്‍ ചെയ്തത് വളരെ തെറ്റായി പോയി’ എന്നും പ്രകാശ് ബാരെ പറഞ്ഞു.
‘പുരോഗമനപരമായ ആശയങ്ങള്‍ വെച്ച് സിനിമയെടുക്കുന്ന നമ്മുടെയൊക്കെ ചെറുപ്പം മുതലുള്ള ആരാധനാപാത്രമായ ഒരു വ്യക്തി, ഒരു രാഷ്ട്രീയക്കാരുടെ പിന്നാലെയും പോകാതെ സ്വന്തം നിലപാടുകളില്‍ ഉറച്ച് നിന്ന വ്യക്തി ഇങ്ങനെ കേസില്‍ പെട്ടൊരാളെ വെളുപ്പിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരില്‍ അത് ഏത് രീതിയിലാണ് ബാധിക്കുകയെന്ന് അദ്ദേഹത്തിന് വല്ല ധാരണയുമുണ്ടോ?
ദിലീപ് കുറ്റവാളിയാണെന്നും അല്ലെന്നും പറയുന്നവരുടെ ചര്‍ച്ചയല്ല ഇവിടെ നടക്കുന്നത്. ഇവിടെ ദിലീപ് പ്രതിയാണെന്നും കേസ് അട്ടിമറിക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പറയുന്ന ഒരു കൂട്ടരും ഇതൊന്നുമല്ല എനിക്ക് അറിയാം എല്ലാം അദ്ദേഹം നിരപരാധിയാണെന്ന് സര്‍ട്ടിഫിക്കറ്റ് തരാം എന്ന് പറയുന്ന കുറെ ആളുകളും തമ്മിലുള്ള ചര്‍ച്ചയാണ്.
കേസ് നടന്ന് കൊണ്ടിരിക്കുമ്പോള്‍ കേസിനെ സ്വാധീനിക്കാനുള്ള സംസാരം, അതും ഇത്രയും കാലം ഉണ്ടാക്കിയ ക്രെജിബിളിറ്റിയെ കളഞ്ഞ് കുളിച്ച് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. ശങ്കര്‍ മോഹനേയും ദിലീപിനേയും വെളുപ്പിക്കാന്‍ അടൂര്‍ നടത്തുന്ന ശ്രമം മനസില്‍ വിഷമം ഉണ്ടാക്കുന്നതാണ്. നമ്മുടെയൊക്കെ മനസിലെ ബിംബങ്ങളാണ് അദ്ദേഹമൊക്കെ.
ചില അമ്മമാര് മക്കള്‍ എത്രമാത്രം ക്രിമിനല്‍ കാര്യം ചെയ്താലും അവരെ സംരക്ഷിക്കും. അന്ധമായ സ്‌നേഹം കൊണ്ടായിരിക്കാം ചിലപ്പോഴവര്‍ അങ്ങനെ ചെയ്യുന്നത്. നേരത്തേയുള്ള ബന്ധങ്ങള്‍ കൊണ്ട് അടൂരിനേയും ശ്രീലേഖയേയുമൊക്കെ കൊണ്ട് ഇങ്ങനെ പറയിക്കുകയാണ്. എന്തൊരു കഷ്ടമാണിത്. ക്രിമിനാലിറ്റിയുടെ വലിയ സംഭവമാണിത്. ആ ക്രമിനാലിറ്റിയെ നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കുറെ ആളുകളെ കൂടി അതിലേയ്ക്ക് വലിച്ച് കൊണ്ടുപോകും.
എന്തൊക്കെ ചെയ്താലും എത്രയൊക്കെ വായടപ്പിക്കാന്‍ ശ്രമിച്ചാലും മനുഷ്യന്റെ വായടപ്പിക്കാന്‍ കഴിയില്ല. ഇനി ഈകേസില്‍ എന്തെങ്കിലും തരികിട ചെയ്താലും കാലം കഴിഞ്ഞാലും ഈ യുദ്ധം തുടരുക തന്നെ ചെയ്യും. ഇനി വരുന്ന കുട്ടികളും ഇതില്‍ ഭാഗവാക്കാവുന്ന ഒരു മൂവ്‌മെന്റായി ഇത് ഇവിടെ നില്‍ക്കും.
ഈ കേസില്‍ തെളിവുകള്‍ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതിന് കുന്ന് കണക്കിന് തെളിവുണ്ട്. സിനിമാക്കാരൊക്കെ ഇതിനെ പിന്തുണയ്ക്കുന്നു. സാക്ഷികളെ കൂറുമാറ്റി, ഡാറ്റ ഡിലീറ്റ് ആക്കി, ഇതൊക്കെ കണ്ടിട്ടും ദിലീപ് നിരപരാധിയാണെന്ന് പറയാന്‍ തൊലിക്കട്ടി കുറച്ചൊന്നും പോര. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി കൊണ്ട് പറയട്ടെ ഇപ്പോള്‍ അടൂര്‍ ചെയ്തത് വളരെ മോശമായി പോയി. സെറ്റിംഗ് ഗ്രൗണ്ട് ആണ് ഇവിടെ നടക്കുന്നത്. വരും ദിവസങ്ങളില്‍ ആരൊക്കെ ഇതുപോലെ ദിലീപിന് വേണ്ടി സംസാരിച്ച് വരുമെന്ന് കാണാം. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചേക്കും’ എന്നും പ്രകാശ് ബാരെ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.
ഒരാളെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മറുവശത്ത് വീണ് കിടക്കുന്ന ആളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുമ്പോഴാണ് സങ്കടം വരുന്നത് എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. ദിലീപ് കേസില്‍ പ്രതിയാകുന്നതിന് മുന്‍പ് പോലും അടൂരിനും ശ്രീലേഖയ്ക്കും മധുവിനുമൊക്കെ അവളെ വിളിക്കാന്‍ കഴിയുമായിരുന്നല്ലോ. അവരാരും ചെയ്തില്ല. അയാള്‍ പ്രതി സ്ഥാനത്ത് വരുമ്പോള്‍ മാത്രം അവളെ ന്യായീകരിക്കാന്‍ ഇവര്‍ക്ക് എന്തുമാത്രം ഉത്സാഹമാണ്.
പിആര്‍ വര്‍ക്ക് നന്നായി ഇതിന് പിന്നില്‍ നടക്കുന്നുണ്ട്. ഈ കേസില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുന്ന രീതിയിലുള്ള പ്രവൃത്തികള്‍ നമ്മള്‍ കാണുകയും കേള്‍ക്കുകയുമൊക്കെ ചെയ്യുമ്പോള്‍ അതിനെതിരെ പ്രതികരിച്ചാല്‍ നമ്മളെ അധിക്ഷേപിക്കുന്ന രീതിയില്‍ ഉള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് പിആര്‍ വര്‍ക്കല്ലാതെ പിന്നെന്താണ്.
ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ അവളെ നന്നായി തന്നെ ബാധിക്കും. സോഷ്യല്‍ മീഡിയയില്‍ കയറി ഓണ്‍ലൈന്‍ വാര്‍ത്തകളും സൈബര്‍ കമന്റ്‌സുകളുമൊന്നും വായിക്കാതിരിക്കണമെന്ന് ഞാന്‍ അവളോട് പറയാറുണ്ട്. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവളോട് പറയാറുണ്ട്. അടൂരും മധുവും ശ്രീലേഖ ഐപിഎസുമൊക്കെ പറയുമ്പോള്‍ അവര്‍ എന്താണ് ഇങ്ങനെ പറയുന്നതെന്ന് അവള്‍ക്ക് വിഷമം തോന്നിയിട്ടുണ്ട്.
എന്നെ കുറിച്ച് ഇവര്‍ ചിന്തിക്കുന്നില്ലേ, എന്നെ വിളിക്കാന്‍ ഒരിക്കല്‍ പോലും അവര്‍ക്ക് തോന്നുന്നില്ലല്ലോ ചിന്തിക്കുന്നില്ലല്ലോ എന്ന് അവള്‍ ചിന്തിക്കുന്നുണ്ട്. അവള്‍ക്ക് ജീവിതത്തില്‍ മുന്നോട്ട് പോകും. അതുകൊണ്ട് തന്നെ ഇത്തരം പ്രതികരണങ്ങള്‍ ഒന്നും കണ്ടില്ലെന്ന് വെച്ച് മുന്നോട്ട് പോകുകയാണ്. കേസില്‍ തെളിവില്ലെന്ന് പറഞ്ഞത് തന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണെന്ന് പറയാന്‍ അടൂര്‍ തയ്യാറാവണം എന്നും ഭാഗ്യലക്ഷ്മിപറഞ്ഞു.