Connect with us

പ്രഭുദേവ ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു…

Uncategorized

പ്രഭുദേവ ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു…

പ്രഭുദേവ ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു…

നടനും സംവിധായകനും നൃത്ത സംവിദായകനുമായ പ്രഭുദേവ ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു. എ.സി.മുഗില്‍ ചെല്ലപ്പന്‍ സംവിധാനം ചെയ്യുന്ന പൊന്‍മാണിക്കവേല്‍ എന്ന ചിത്രത്തിലാണ് പ്രഭുദേവ പോലീസുകാരനായെത്തുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

നിവേദ പെതുരാജ് ആണ് ചിത്രത്തില്‍ പ്രഭുദേവയുടെ നായികയായെത്തുന്നത്. ജെ.മഹേന്ദ്രന്‍,സുരേഷ് മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിബക് മൂവീസിന്റെ ബാനറില്‍ നേമീചന്ദ് ജബക്കും ഹിതേഷ് ജബക്കുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചാര്‍ളി ചാപ്ലിന്‍ ടു ആണ് ഏറ്റവും ഒടുവില്‍ പ്രഭുദേവയുടേതായി പുറത്തിറങ്ങിയ ചിത്രം. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉള്‍പ്പടെ പ്രഭു ദേവ അഭിനയിക്കുന്ന ആറോളം ചിത്രങ്ങള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്.

Prabhudeva’s act as a Police officer in first time

More in Uncategorized

Trending

Recent

To Top