Bollywood
കൽക്കി കോമ്പോ ഒരുമിക്കുന്നു? പ്രഭാസും ദിഷാ പഠാനിയും ഡേറ്റിംഗിൽ? നടിയുടെ ടാറ്റൂ വൈറലാകുന്നു!
കൽക്കി കോമ്പോ ഒരുമിക്കുന്നു? പ്രഭാസും ദിഷാ പഠാനിയും ഡേറ്റിംഗിൽ? നടിയുടെ ടാറ്റൂ വൈറലാകുന്നു!
കൽക്കി 2898 AD എന്ന ചിത്രത്തിലൂടെ പ്രഭാസും ദിഷാ പഠാനിയും പുതിയ താര ജോഡികളായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ഇരുവരും ഒന്നിച്ചപ്പോൾ ലഭിച്ചത്. എന്നാൽ അതിനു പിന്നാലെ നടൻ പ്രഭാസും ബോളിവുഡ് താരം ദിഷാ പഠാനിയും ഡേറ്റിംഗിലെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്.
അതേസമയം കൽക്കി 2898 AD തിയറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇതിനിടെയാണ് ഇടതു കൈയിൽ PD ടാറ്റൂവുമായി ദിഷയെ പപ്പരാസികൾ കാണുന്നത്. ഇതാണ് ഡേറ്റിംഗ അഭ്യൂഹങ്ങൾ പരത്താൻ കാരണമായത്. P അർത്ഥമാക്കുന്നത് പ്രഭാസിനെയെന്നാണ് നെറ്റിസൺസ് വാദിക്കുന്നത്.
ഇതോടെ ടോളിവുഡിലെയും ബോളിവുഡിലെയും പുതിയ ചർച്ചയായി ഇരുവരും. മാത്രമല്ല സ്ക്രീനിൽ തകർത്ത ഈ ജോഡികൾ ജീവിതത്തിലും ഒന്നിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം.
എന്നാൽ ബാഹുബലി ഇറങ്ങിയപ്പോൾ പ്രഭാസ് അനുഷ്‌ക ഷെട്ടി എന്നിവരുടെ കോമ്പോ ആയിരുന്നു ആരാധകരുടെ മനംകവർന്നത്. മാത്രമല്ല നേരത്തെ ദിഷാ പഠാനി ടൈഗർ ഷ്രോഫുമായി ഡേറ്റിംഗിലായിരുന്നെങ്കിലും അടുത്തിടെ വേർപിരിഞ്ഞിരുന്നു. ആ സമയത്തും ഇരുവരും ബന്ധം സ്ഥിരീകരച്ചിരുന്നില്ല.