Connect with us

അങ്കമാലിയെ പെപ്പെയ്ക്ക് അന്ന് പന്നിയെങ്കിൽ ഇനി പോത്ത്, കൂടെ നിവിൻ പോളിയും.

Malayalam Breaking News

അങ്കമാലിയെ പെപ്പെയ്ക്ക് അന്ന് പന്നിയെങ്കിൽ ഇനി പോത്ത്, കൂടെ നിവിൻ പോളിയും.

അങ്കമാലിയെ പെപ്പെയ്ക്ക് അന്ന് പന്നിയെങ്കിൽ ഇനി പോത്ത്, കൂടെ നിവിൻ പോളിയും.

നിവിൻ പോളിയും-ആന്റണിവർഗ്ഗീസും ഒന്നിക്കുന്നു. യുവതാരങ്ങളിൽ ശ്രദ്ധേയനായ ആന്റണി വർഗ്ഗീസും നിവിൻ പോളിയും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. മലയാളത്തിലെ ന്യൂജെൻ പരീക്ഷണ ചിത്രങ്ങളുടെ തമ്പുരാനായ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന “പോത്ത്” എന്ന ചിത്രത്തിലൂടെയാണ് നിവിനും-ആന്റണിവർഗ്ഗീസും ഒന്നിക്കുന്നതായുള്ള വിവരം ലഭ്യമാകുന്നത്.
മലയാളത്തിലെ ചിലവ് കൂടിയ സിനിമകളിൽ ഒന്നാകും ‘പോത്ത്’. യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ എസ് ഹരിഷ് ആണ് പോത്തിന്റെ രചന നിർവ്വഹിക്കുന്നത്. സീ ജി വർക്കുകൾ ധാരളം വരുന്ന സിനിമയായതിനാലാണ് പോത്തിന്റെ ചിലവേറുന്നത് എന്നാണ് സൂചന. നിവിൻ പോളിയുടെ സിനിമ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രമാകും പോത്തിലേത് എന്നാണ് റിപ്പോട്ടുകൾ. 
നേരത്തെ ലിജോ സംവിധാനം ചെയ്ത് എല്ലാ സിനിമകളും പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടിയിട്ടുള്ളവയാണ്.
ഈ.മ.യോ എന്ന ചിത്രമാണ് ഇനി പ്രദർശനത്തിന് എത്താനുള്ള ലിജോ സംവിധാനം ചെയ്ത സിനിമ.

More in Malayalam Breaking News

Trending

Recent

To Top