Connect with us

” പുലിമുരുഗനിൽ ” , ഒരു ഉൾപ്രദേശത്തിലെ പരിഷ്‌കാരിയായ പെണ്ണിനു കുട്ടിപ്പാവാട ഇടണം ഇറുകിയ ടോപ്പ് ഇടണം, ആ മലമ്പ്രദേശത്തെ നയകന്റെ ബോഡി കണ്ടു മതിമറക്കണം മാത്രമല്ല സംസാരിക്കുമ്പോൾ ശൃംഗാരം തുളുമ്പണം. – തച്ചോളി വർഗീസിലും ആര്യ 2 വിലും പോക്കിരിയിലുമൊക്കെ കണ്ട പ്രവണതയെ പറ്റി ഒരു പോസ്റ്റ് !

Articles

” പുലിമുരുഗനിൽ ” , ഒരു ഉൾപ്രദേശത്തിലെ പരിഷ്‌കാരിയായ പെണ്ണിനു കുട്ടിപ്പാവാട ഇടണം ഇറുകിയ ടോപ്പ് ഇടണം, ആ മലമ്പ്രദേശത്തെ നയകന്റെ ബോഡി കണ്ടു മതിമറക്കണം മാത്രമല്ല സംസാരിക്കുമ്പോൾ ശൃംഗാരം തുളുമ്പണം. – തച്ചോളി വർഗീസിലും ആര്യ 2 വിലും പോക്കിരിയിലുമൊക്കെ കണ്ട പ്രവണതയെ പറ്റി ഒരു പോസ്റ്റ് !

” പുലിമുരുഗനിൽ ” , ഒരു ഉൾപ്രദേശത്തിലെ പരിഷ്‌കാരിയായ പെണ്ണിനു കുട്ടിപ്പാവാട ഇടണം ഇറുകിയ ടോപ്പ് ഇടണം, ആ മലമ്പ്രദേശത്തെ നയകന്റെ ബോഡി കണ്ടു മതിമറക്കണം മാത്രമല്ല സംസാരിക്കുമ്പോൾ ശൃംഗാരം തുളുമ്പണം. – തച്ചോളി വർഗീസിലും ആര്യ 2 വിലും പോക്കിരിയിലുമൊക്കെ കണ്ട പ്രവണതയെ പറ്റി ഒരു പോസ്റ്റ് !

സ്ത്രീ കഥാപാത്രങ്ങളെ അല്പം ലൈംഗീകത ചേർത്ത് അവതരിപ്പിക്കുന്നത് സിനിമയിലെ ഒരു പൊതു പ്രവണതയാണ്. നായികയിൽ ചിലപ്പോളൊക്കെ ഇത് കാണാമെങ്കിലും ത്രികോണ പ്രണയ കഥകളിൽ കാര്യം വ്യത്യസ്തമാണ്. നായകനും നായികയും പ്രണയത്തിൽ . നായിക വളരെ അടക്കവും ഒതുക്കവുമുള്ള ശരീര പ്രദർശനത്തിന്റെ ലാഞ്ചന പോലുമില്ലാത്ത കുട്ടി . നായകനോട് പ്രണയം തോന്നുന്ന ഉപനായികക്കാകട്ടെ , ലൈഗീകതയുടെ അതിപ്രസരമാണ്. മാദകത്വമാണ് അത്തരം കഥാപാത്രങ്ങളിൽ കാണാൻ സാധിക്കുക. ആ പ്രവണതയെ തുറന്നു കാട്ടുകയാണ് അനന്തു സോമൻ ശോഭന എന്ന സിനിമ പ്രേമി.

അനന്തു സോമൻ ശോഭനയുടെ പോസ്റ്റ്

സിനിമയിൽ നായികക്കു മാത്രം കിട്ടുന്ന ഒരു privilege ഉണ്ട് നായകനെ പ്രണയിക്കുമ്പോൾ ഒരുപാടു വികാര വിചാരങ്ങൾ വാരി വിതറേണ്ടതില്ല അല്ലാത്തവർക്കു നായകനോട് പ്രണയം തോന്നിയാൽ അതിനെ പ്രണയമായി കാട്ടുകയില്ല , മാത്രവുമല്ല ലൈംഗീകത ഉതേജിപ്പിക്കുന്ന നോട്ടം മുതൽ ആകർഷിക്കാൻ തുണി പോലും അഴിക്കാൻ പ്രയരിപിക്കുന്ന കഷ്ടപ്പാടുകൾ കൂടെയാണ് . നായകനോട് പ്രണയം തോന്നുന്ന രണ്ടാം നായികമാരുടെ സംസാരിക്കുന്ന രീതിയിലും അവരുടെ വേഷത്തിൽ പോലും സൂക്ഷിച്ചു നോക്കിയാൽ മനസിലാകും വിവേചനത്തിന്റെ ജീർണത.

” പുലിമുരുഗനിൽ ” , ഒരു ഉൾപ്രദേശത്തിലെ പരിഷ്‌കാരിയായ പെണ്ണിനെ പ്രൊജക്റ്റ്‌ ചെയ്തു കാട്ടമെങ്കിൽ അവൾ കുട്ടിപ്പാവാട ഇടണം ഇറുകിയ ടോപ്പ് ഇടണം, ആ മലമ്പ്രദേശത്തെ നയകന്റെ ബോഡി കണ്ടു മതിമറക്കണം മാത്രമല്ല സംസാരിക്കുമ്പോൾ ശൃംഗാരം തുളുമ്പണം. പക്ഷെ നായകൻ കല്യാണം കഴിക്കുന്ന കുട്ടി സ്വഭാവ ശുദ്ധിയുള്ളവൾ ആവണം മാറിടങ്ങളെ മറച്ചു വച്ചു , ഇറുകിയ ഒന്നും ധരിക്കാത്ത, സംസാരത്തിൽ മിതത്വം പാലിക്കുന്ന ഒരാൾ തന്നെ വേണം .

” പോക്കിരിയിൽ ” ഗുണ്ടകളുടെ കൂട്ടത്തിൽ ഉള്ള പെണ്ണു ആകുമ്പോൾ തികച്ചും മോഡേൺ തന്നെയാകണം. അവരുടെ മീറ്റിംഗിൽ നായകനെ കാണുന്ന രണ്ടാം നായികയ്ക്ക് പെട്ടന്നു നായകനോട് ഒരു ലൈംഗിക ആകർഷണം വരുന്നു , അതിനു ശേഷം നായകനെ കാണുന്ന രംഗത്തിലെല്ലാം നോട്ടത്തിലും , സംസാരത്തിലും നടപ്പിലുമെല്ലാം കാമം ഒരു മഹാ പ്രളയമായി ഒഴുകണം . സൽ ഗുണ സമ്പന്നൻ ആയ നായകൻ അതിനെ ഒന്നും വകവെക്കാതെ , സൽ സ്വഭാവമുള്ള നായികയെ സെറ്റാകുകയും വേണം .

‘ ആര്യ 2 വിൽ ‘ ആര്യയോടു അഗാധമായ പ്രണയം തോന്നുന്ന ശാന്തി ആര്യയിൽ ആകർഷണമുണ്ടാക്കാൻ വേണ്ടി പലതും ചെയ്യുന്നു. സംസാരത്തിലും നോട്ടത്തിലുമെല്ലാം പ്രണയമാണ് എന്നു പറയുന്നുണ്ടെങ്കിലും അവിടെയെല്ലാം ലൈംഗികതയാണ് എടുത്തു കാട്ടാൻ ശ്രമിച്ചത്‌. മാറിൽ നിന്നു വസ്ത്രം മാറ്റി വരെ നായകനിൽ ആകർഷണം ഉണ്ടാക്കാൻ ശ്രമിക്കുന്നു.

” തച്ചോളി വർഗീസ്‌ ചേകവർ “, വർഗീസിനോട് പ്രണയം തോന്നുന്ന രണ്ടാം നായിക അയാളോട് ഇടപഴകുന്ന രീതിയിൽ പോലും ശൃംഗാരത്തിന്റെയും ലൈംഗികതയുടെയും ചേഷ്ടകൾ പ്രകടമായി കാണാവുന്ന ഒന്നാണ്.

മുകളിൽ പറഞ്ഞ എല്ലാ സിനിമയിലും രണ്ടാം നായികമാരുടെ വികാരത്തെ exaggerate ചെയ്ത് കാട്ടി അരാജകമാക്കിയിട്ടുണ്ട്. നല്ല സ്ത്രികൾ അങ്ങനെ അല്ല എന്നും , അത്തരത്തിൽ വേഷമിട്ടാൽ മോശമാണ് എന്നും പറയാതെ പറയുന്നു. ഒരു തരത്തിൽ പറഞ്ഞാൽ സെക്സിസം തന്നെയാണ് . ഇവർ ഒക്കെ കുറച്ചു show off ചെയ്യേണ്ടവരാണ് എന്നൊരു പൊതുധാരണയുണ്ടാക്കുന്നു. പക്ഷെ അങ്ങനെ കാട്ടേണ്ടതിന്റെ ആവശ്യകത പലപ്പോഴും മനസ്സിലാവാതെ പോകുന്നുമുണ്ട്. നായകന് ലഭിക്കേണ്ടത് എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു നായിക ആക്കണം അവർക്ക് അടക്കവും, ഒതുക്കവും, സ്വഭാവം ശുദ്ധിയും ഒക്കെ ഉണ്ടാകണം എന്ന നമ്മുടെ കാഴ്ചപ്പാട് തന്നെയാണ് ഇവിടെയും പ്രതിഭലിക്കുന്നത്. സ്പടികത്തിൽ ഇറുകിയ ബ്ലൗസുമിട്ടു മാറിടവും കാട്ടി സിൽക്ക് പ്രണയിക്കുമ്പോൾ അതിനെ കണ്ടാസ്വദിച്ചു ഇപ്പുറത് സൽസ്വഭാമുള്ള തുളസിയെ തോമാച്ചായൻ കെട്ടുന്നത് കാണുവാൻ ആഗ്രഹിച്ചവരാണ് നമ്മൾ. വേഷത്തിൽ പോലുമുള്ള ഈ വിവേചനം ഒരു നല്ല പ്രവണതയല്ല.

post by ananthu soman shobhana

Continue Reading
You may also like...

More in Articles

Trending

Recent

To Top