Connect with us

സൺ ഗ്ലാസ്സുകൾ വെറുതെ സ്റ്റൈലിനുള്ളതല്ല !!!

Life Style

സൺ ഗ്ലാസ്സുകൾ വെറുതെ സ്റ്റൈലിനുള്ളതല്ല !!!

സൺ ഗ്ലാസ്സുകൾ വെറുതെ സ്റ്റൈലിനുള്ളതല്ല !!!

സൺ ഗ്ലാസ്സുകൾ വെറുതെ സ്റ്റൈലിനുള്ളതല്ല !!!

കൂളിംഗ് ഗ്ലാസ് ധരിക്കുന്നവർ ഒരു സമയത്ത് ജാടക്കാരെന്നും അഹങ്കാരികളെന്നും പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇന്നത് മാറി . എല്ലാവരും സൺ ഗ്ലാസ്സുകൾ ഉപയോഗിച്ച് തുടങ്ങി. ഒരു സ്റ്റൈൽ എന്നതിനപ്പുറം പലതും സൺ ഗ്ലാസ് കൊണ്ട് ഉപയോഗമുണ്ട്.

കണ്ണുകളിലെ ക്യാൻസറിനെ തടയാനും തിമിരത്തെ ഒരു പരിധി വരെ ചെറുത്തു നിൽക്കുവാനും സണ്‍ഗ്ലാസുകള്‍ സഹായിക്കും. പല രൂപത്തിലും വലുപ്പത്തിലും പലതരം വസ്തുക്കൾ കൊണ്ടുള്ള ഫ്രയിമുകൾ ഉള്ള സൺഗ്ലാസുകൾ ഇപ്പോൾ ലഭ്യമാണ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി വിവിധ ഫാഷനുകളിലെ സൺഗ്ലാസുകൾ വിപണിയിലുണ്ട്. തങ്ങളുടെ മുഖത്തിന്റെ ആകൃതിക്കും വലിപ്പത്തിനും ചേരുന്നവ തിരഞ്ഞെടുക്കുക എന്നുള്ളത് വളരെ പ്രധാനമായ കാര്യമാണ്. പ്രിന്റഡ് ഫ്രയിംസ്, ചതുരത്തിലുള്ളതും ദീർഘചതുരത്തിലുള്ളതുമായ ഫ്രയിംസ്, വട്ടത്തിലുള്ളവ തുടങ്ങി ഇപ്പോഴത്തെ ട്രെൻഡ് ആയ മാർബിൾ ഫ്രയിംസ് വരെ എല്ലാ പ്രമുഖ ‘ഐ വെയർ’ ബ്രാൻഡുകളുടെയും പക്കലുണ്ട്.

ട്രെന്‍ഡി ലുക്ക് തരുന്ന കണ്ണടകള്‍ മുതല്‍ ഫണ്ണി ലുക്ക് തരുന്ന കണ്ണടകള്‍ വരെ ഇന്ന് വിപണിയില്‍ സുലഭമാണ്. വലിപ്പമേറിയ സണ്‍ ഗ്ലാസുകളാണ് ഈ സീസണിലെ ട്രെന്‍ഡ്. ഗ്ലാസിന് വലിപ്പം കൂടുന്നതിനനുസരിച്ച് ഭംഗിയും കൂടും എന്ന ചിന്താഗതിക്കാരാണ് ഇന്നുള്ളവരില്‍ ഏറെയും

എന്നാല്‍ വലിപ്പമേറിയ ഗ്ലാസുകള്‍ കണ്ണിനും നല്ലതാണ്. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മം കരുവാളിക്കാതെ സംരക്ഷിക്കാന്‍ സണ്‍ ഗ്ലാസുകള്‍ വഹിക്കുന്ന പങ്ക് വലുതുതന്നെയാണ്. ബ്രാന്‍ഡഡ് സണ്‍ ഗ്ലാസുകളോടാണ് സ്ത്രീകള്‍ക്ക് പൊതുവെ പ്രിയം കൂടുതല്‍. റൗണ്ടഡ് ഗ്ലാസുകള്‍ക്കും ഇപ്പോള്‍ ആരാധകരേറെയാണ്. മുന്‍പ് സണ്‍ ഗ്ലാസുകളുടെ ഫ്രെയിം കറുപ്പ്, ഗോള്‍ഡണ്‍, സ്റ്റീല്‍,ബ്രൗണ്‍ നിറങ്ങളില്‍ മാത്രമായിരുന്നു വന്നിരുന്നെങ്കില്‍ ഇന്ന് ഇറങ്ങുന്നതെല്ലാം കളര്‍ഫുള്‍ ഫ്രെയിമുകളാണ്.

കൂടുതൽ വായിക്കാൻ >>>

അഞ്ജലിമേനോന്‍റെ ഹീറോയായി മോഹന്‍ലാല്‍ , 38വര്‍ഷത്തെ സിനിമാ സപര്യയില്‍ ചരിത്രം തിരുത്തിക്കുറിക്കാൻ മോഹൻലാൽ !

positive effects of sunglasses

Continue Reading
You may also like...

More in Life Style

Trending

Recent

To Top