Malayalam
ഒരുപാട് നാളുകൾക്ക് ശേഷം അരികിൽ കിട്ടിയതാ…വീണ്ടുമൊരു കുടുംബചിത്രം പങ്കുവെച്ച് പൂർണിമ!
ഒരുപാട് നാളുകൾക്ക് ശേഷം അരികിൽ കിട്ടിയതാ…വീണ്ടുമൊരു കുടുംബചിത്രം പങ്കുവെച്ച് പൂർണിമ!
താര കുടുംബങ്ങളിലെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് വലിയ ആകാംഷയാണ്.ഇപ്പോൾ ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം പിടിക്കുന്നത് നടി മല്ലിക സുകുമാരന്റെ കുടുംബമാണ്. ഇൻസ്റ്റാഗ്രാമിൽ പൂർണിമ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.ചിത്രത്തിൽ പൂർണിമയും ഇന്ദ്രജിത്തും പിന്നെ മക്കളും ഒന്നിച്ചുള്ള ചിത്രമാണ് പൂർണിമ പങ്കുവെച്ചത്.ചിത്രത്തിന് വലിയ പ്രതികരണമാണ് ആരാധകർ നൽകുന്നത്.
നാളുകള്‍ക്ക് ശേഷം ഇന്ദ്രജിത്തിനെ അരികില്‍ക്കിട്ടിയ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് പൂര്‍ണിമ . കുടുംബസമേതമുള്ള ചിത്രത്തിന്റെ ക്യാപ്ഷന്‍ ജബ് വി മെറ്റ് എന്നാണ്. അതീവ സന്തോഷത്തോടെ ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് എല്ലാവരും.ഒരുപാട് പേര് ചിത്രത്തിന് കുമെന്റുകൾ നൽകിയിട്ടുണ്ട്. വില്ലത്തരത്തിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ഇന്ദ്രജിത്ത് ട്രാക്ക് മാറ്റിയിരുന്നു. വ്യത്യസ്തമായ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. ചിത്രീകരണത്തിരക്കില്‍ നിന്നും വീട്ടിലേക്ക് എത്തിയ സന്തോഷം പങ്കുവെച്ച് ഇന്ദ്രജിത്തും എത്തിയിട്ടുണ്ട്.
ഇന്ദ്രജിത്തും പൃഥ്വിരാജും മാത്രമല്ല അടുത്ത തലമുറയും സിനിമയില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ മക്കള്‍ ഇതിനകം തന്നെ സിനിമയില്‍ വരവറിയിച്ചവരാണ്. പ്രാര്‍ത്ഥന പാട്ടിലൂടെ തിളങ്ങിയപ്പോള്‍ നക്ഷത്ര അഭിനയമായിരുന്നു തിരഞ്ഞെടുത്തത്. മൂത്ത മരുമകളായ പൂര്‍ണിമ അഭിനേത്രിയാണ്, നാളുകള്‍ക്ക് ശേഷം വൈറസിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് താരം. പൃഥ്വിരാജിന്‍രെ ഭാര്യയായ സുപ്രിയ മേനോന്‍ നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളെല്ലാം ഭംഗിയായി നോക്കിനടത്തിവരികയാണ്.
poornima instagram photos
