Connect with us

സോഷ്യൽ മീഡിയയിൽ പൂർണിമയാണ് താരം;സന്തൂർ മമ്മിയെന്ന് ആരാധകർ!

Malayalam

സോഷ്യൽ മീഡിയയിൽ പൂർണിമയാണ് താരം;സന്തൂർ മമ്മിയെന്ന് ആരാധകർ!

സോഷ്യൽ മീഡിയയിൽ പൂർണിമയാണ് താരം;സന്തൂർ മമ്മിയെന്ന് ആരാധകർ!

ഇപ്പോൾ മല്ലിക സുകുമാരന്റെ കുടുംബമാണ് സോഷ്യൽ മീഡിയയിൽ താരങ്ങളാകുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തും പൂർണിമയും ഇവരുടെ മക്കളുമെല്ലാം സോഷ്യൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. പൂർണിമയാണ് ഇവിടെ മുന്നിൽ.സിനിമയിൽ നിന്നെല്ലാം ഇടവേളയെടുത്ത് ഫാഷൻ രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ് പൂർണിമ.അതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ മനോഹരമായതാണ്. ചിത്രങ്ങൾ കണ്ട് പ്രായം കുറഞ്ഞു കുറഞ്ഞു വരികയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത് .

ഏറ്റവും പുതിയതായി താരം പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്.കറുപ്പും ചുവപ്പും നിറങ്ങളുള്ള സാരിയാണ് ചിത്രത്തിൽ പൂർണിമ ഉടുത്തിരുന്നത്.ചിത്രത്തിൽ വളരെ സുന്ദരിയായാണ് പൂര്ണിമയുള്ളത്.നിരവധി പേരാണ് പോസ്റ്റിന് കമെന്റുകളുമായി എത്തിയത്.പ്രായം കൂടുന്തോറും സുന്ദരിയായി വരികയാണെന്നാണ് ആരാധകരുടെ പക്ഷം.കുറച്ചു ദിവസം മുൻപ് പൂർണിമയുടെ മകൾ ആരാധ്യയുടെ പിറന്നകളായിരുന്നു.പിറന്നാൾ വലിയ ആഘോഷമായിട്ടാണ് താരകുടുംബം കൊണ്ടാടിയത്.

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന താരമാണ് പൂർണിമ.എന്നാൽ ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം താരം സിനിമയിൽ നിന്നും പൂർണമായും വിട്ടു നിൽക്കുകയാണ്. എന്നിരുന്നാലും ചില ടെലിവിഷൻ പരിപാടികളിൽ അവതാരികയായി പൂർണിമ എത്തിയിരുന്നു.എന്തായാലും എപ്പോൾ സോഷ്യൽ മീഡിയയിൽ പൂർണിമയാണ് താരം.

poornima instagram photo

More in Malayalam

Trending

Recent

To Top