Connect with us

അഭിനന്ദനെ കളിയാക്കിയ പാകിസ്താന് ‘ഡി കപ്പ് ‘ ഊരി നൽകി പൂനം പാണ്ഡെയുടെ പ്രതിഷേധം !

Social Media

അഭിനന്ദനെ കളിയാക്കിയ പാകിസ്താന് ‘ഡി കപ്പ് ‘ ഊരി നൽകി പൂനം പാണ്ഡെയുടെ പ്രതിഷേധം !

അഭിനന്ദനെ കളിയാക്കിയ പാകിസ്താന് ‘ഡി കപ്പ് ‘ ഊരി നൽകി പൂനം പാണ്ഡെയുടെ പ്രതിഷേധം !

ഇന്ത്യക്ക് അഭിമാനമായി മാറിയ സംഭവമായിരുന്നു പാകിസ്ഥാൻ പിടിയിൽ നിന്നും വിങ് കമാണ്ടർ അഭിനന്ദൻ വർദ്ധമാന്റെ തിരിച്ചു വരവ് . അദ്ദേഹത്തെ പരിഹസിച്ച് അടുത്തിടെ പാകിസ്ഥാൻ ടെലിവിഷൻ ചെയ്ത പരസ്യം വിവാദമായിരുന്നു. ഇതിനു ബ്രാ ഊരി മറുപടി നൽകുകയാണ് പൂനം പാണ്ഡെ .

ജൂണ്‍ പതിനാറിന് മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി സംപ്രേക്ഷണം ചെയ്ത പരസ്യമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങള്‍ക്ക് മുമ്പ് ടെലിവിഷനുകളില്‍ പരസ്പരം പരിഹസിക്കുന്ന പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഇത് അതിരുകടന്നെന്നാണ് ഇന്ത്യന്‍ ആരാധകര്‍ അഭിപ്രായപ്പെട്ടത്.

പാകിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് വാട്‌സ് ആപ്പില്‍ ഈ പരസ്യം കണ്ടതെന്നും അദ്ദേഹത്തെ അവഹേളിക്കുന്നത് ശരിയല്ലെന്നും പൂനം പറയുന്നു.

പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോ പാക് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ചായ കുടിച്ചായിരുന്നു പാക് സൈനികരുടെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ ഉത്തരം നല്‍കിയത്. ഈ വീഡിയോയുടെ അനുകരണമാണ് പാക് ടിവിയില്‍ പ്രത്യക്ഷപ്പെട്ട പരസ്യം. പക്ഷേ ഇത് അങ്ങേയറ്റം പരിഹസിക്കുന്ന രീതിയിലുള്ളതാണ്. 

അഭിനന്ദനെപ്പോലെ തോന്നിക്കുന്ന, അതുപോലെ മീശയുള്ള ഒരാളാണ് പരസ്യത്തിലുള്ളത്. ഇയാളോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാല്‍ ഇന്ത്യന്‍ ടീം സ്വീകരിക്കാന്‍ പോകുന്ന തന്ത്രങ്ങളെ കുറിച്ചും ചോദിക്കുന്നുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ‘ക്ഷമിക്കണം, ഇതിനെക്കുറിച്ച് നിങ്ങളോട് എനിക്ക് വെളിപ്പെടുത്താനാവില്ല’ എന്നാണ് ഇയാള്‍ മറുപടി നല്‍കുന്നത്. 

പാകിസ്താന്‍ സൈന്യം അഭിനന്ദനെ ചോദ്യം ചെയ്തപ്പോള്‍ ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ‘ക്ഷമിക്കണം, ഇതിനെക്കുറിച്ച് നിങ്ങളോട് പറയാന്‍ എനിക്കാവില്ല’ എന്നാണ് പല ചോദ്യങ്ങള്‍ക്കും അഭിനന്ദന്‍ ഉത്തരം നല്‍കിയിരുന്നത്. ഇതേ ഉത്തരങ്ങള്‍ പരസ്യത്തിലും അനുകരിക്കുകയായിരുന്നു. 

അവസാനം ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് കൊള്ളാം എന്നും പരസ്യത്തിലെ ആള്‍ പറയുന്നു. പിന്നീട് ഇയാളെ പോകാന്‍ അനുവദിക്കുന്നു. രക്ഷപ്പെട്ട ആശ്വാസത്തില്‍ പുറത്തേക്ക് പോകാന്‍ ഒരുങ്ങുന്ന ഇയാളെ തടഞ്ഞുനിര്‍ത്തി ചായക്കപ്പ് തിരികെ വാങ്ങുന്നതും പരസ്യത്തിലുണ്ട്. ചായക്കപ്പിനെ ലോകകപ്പായാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ഈ കപ്പ് നമുക്ക് നേടാം എന്ന ഹാഷ് ടാഗോടെ പരസ്യം പൂര്‍ണമാകുന്നു.

poonam pandey against pakistan ad

More in Social Media

Trending

Recent

To Top