Connect with us

” വൃക്ക നൽകാൻ കഴിയില്ല ,വളരെ വിഷമമുണ്ട് ” – പൊന്നമ്മ ബാബു

Malayalam Breaking News

” വൃക്ക നൽകാൻ കഴിയില്ല ,വളരെ വിഷമമുണ്ട് ” – പൊന്നമ്മ ബാബു

” വൃക്ക നൽകാൻ കഴിയില്ല ,വളരെ വിഷമമുണ്ട് ” – പൊന്നമ്മ ബാബു

” വൃക്ക നൽകാൻ കഴിയില്ല ,വളരെ വിഷമമുണ്ട് ” – പൊന്നമ്മ ബാബു

മലയാള സിനിമ ലോകത്തു നിന്നും വളരെ പ്രതീക്ഷാനിർഭരമായ ഒരു വാർത്ത വന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. നടി സേതുലക്ഷ്മിയുടെ മകന് വേണ്ടി വൃക്ക നൽകാം എന്ന് പൊന്നമ്മ ബാബു അറിയിച്ചത് വലിയ വാർത്ത ആയിരുന്നു. ഒരുപാട് പണം നൽകിയെന്നും സഹായിക്കാൻ ആകില്ലെങ്കിലും കഴിയുമെങ്കിൽ തന്റെ വൃക്ക കൊടുക്കാൻ തയ്യാറാണെന്ന് പൊന്നമ്മ ബാബു പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ അതിനു സാധിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് പൊന്നമ്മ ബാബു. പറഞ്ഞത് വലിയ കാര്യമാണെന്നോ മഹാമനസ്കതയാണെന്നോ ഒന്നും തോന്നുന്നില്ല. ഷുഗറും കൊളസ്ട്രോളും ഉള്ളതിനാൽ വൃക്ക ദാനം ചെയ്യാൻ പറ്റില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടർമാർ പറഞ്ഞു. അതില്‍ അൽപം വിഷമമുണ്ട്’, പൊന്നമ്മ ബാബു പറയുന്നു.

”അന്ന് ചേച്ചിയോട് പറഞ്ഞപ്പോഴേ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഷുഗറും കൊളസ്ട്രോളും ഒക്കെ ഉണ്ടെങ്കിൽ കിഡ്നി ദാനം ചെയ്യാൻ പറ്റില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. കിഡ്നി നല്‍കാൻ തയ്യാറാൻ ഒരു ചെറുപ്പക്കാരൻ എത്തിയിട്ടുണ്ട്. ഒരു ചെക്കപ്പ് കഴിഞ്ഞു. ഇനി രണ്ടു ചെക്കപ്പ് കൂടി ബാക്കിയുണ്ട്. ഇതുവരെ കുഴപ്പമൊന്നുമില്ല. തിരുവനന്തപുരത്ത് വെച്ചാകും ശസ്ത്രക്രിയ. എല്ലാത്തിനും ഞാൻ ചേച്ചിക്കൊപ്പമുണ്ടാകും. സാമ്പത്തികമായി കഴിയുന്നതുപോലെ സഹായിക്കും. സുഹൃത്തുക്കളും സഹായിക്കാൻ ഒപ്പമുണ്ട്.

”ഒരു നടി സ്വന്തം മകനുവേണ്ടി പരസ്യമായി കൈകൂപ്പി അപേക്ഷിക്കുന്നതുകണ്ടപ്പോൾ സഹിച്ചില്ല. ഞാനുമൊരു കലാകാരിയല്ലേ? ഒരമ്മയല്ലേ? കരഞ്ഞുകൊണ്ടാണ് ഞാൻ ചേച്ചിയെ വിളിക്കുന്നത്. ചേച്ചിയുമായി വർഷങ്ങളായുള്ള പരിചയമാണ്. മകൾക്കൊപ്പം ഞാൻ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. ചേച്ചിയുടെ മൂത്ത മകൾക്ക് കാൻസറായിരുന്നു. അവർ മരിച്ചുപോയി. ഇനി ചേച്ചിയെ നോക്കേണ്ടത് ഈ മകനാണ്. എല്ലാം ഓർത്തപ്പോൾ സഹിച്ചില്ല. വിളിച്ച് കിഡ്നി തരാമെന്ന് പറഞ്ഞു. രണ്ട് കിഡ്നിയുണ്ട്, അതിലൊന്ന് മതി എനിക്ക് ജീവിക്കാൻ. ഒന്നുകൊണ്ട് മറ്റൊരു ജീവൻ രക്ഷിക്കാമെങ്കിൽ അത്രയും ആകുമല്ലോ എന്നേ കരുതിയുള്ളൂ.

”ഗതികെട്ടാണ് ചേച്ചിക്ക് കാമറക്കുമുന്നിൽ വന്ന് അങ്ങനെ അപേക്ഷിക്കേണ്ടി വന്നത്. ഇപ്പോഴും അത് പറയുമ്പോൾ എനിക്ക് കരച്ചിൽ വരും. അത് ചിലർ മനസ്സിലാക്കുന്നില്ല. അതുൾക്കൊള്ളാൻ ആളുകൾ തയ്യാറാകാത്തതിൽ വിഷമമുണ്ട്. എന്നെ അറിയാവുന്നവർ പറഞ്ഞു, അങ്ങനെ പറയാനുള്ള മനസ്സ് കാണിച്ചല്ലോ എന്ന്. അത് മതി, ആ സന്തോഷം മാത്രം മതിയെനിക്ക്.

ponnamma babu about sethulakshmis situation

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top