Malayalam
സ്വർണ്ണക്കടത്തിൽ പുകമറ; കേസിൽ നിർണ്ണായക വഴിത്തിരിവ്! ചുരുളുകളയ്ക്കാൻ പോലീസ്
സ്വർണ്ണക്കടത്തിൽ പുകമറ; കേസിൽ നിർണ്ണായക വഴിത്തിരിവ്! ചുരുളുകളയ്ക്കാൻ പോലീസ്
നടി ഷംന കാസിമിനെ പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി. ഈ കേസിനൊപ്പം തന്നെ ഇവർക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നും ആരോപണമുയർന്നിരുന്നു എന്നാൽ അത് വെറുംകെട്ടുകഥയെന്ന് അന്വേഷണ സംഘം. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകർ ഹാരിസും റഫീഖുമാണ്. ഇവർക്ക് ഷംന കാസിമിന്റെ നമ്പർ നൽകിയത് സിനിമ മേഖലയിൽ നിന്ന് തന്നെയുള്ള വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു. ഷംന കാസിമിൽ നിന്ന് പണം തട്ടിയെടുക്കാനാണ് പ്രതികൾ ശ്രമിച്ചത്. സംഘം 20ലേറെ യുവതികളെ തങ്ങളുടെ കെണിയിൽ വീഴ്ത്തി. ഇവരിൽ നിന്ന് തട്ടിയെടുത്ത 64 ഗ്രാം സ്വർണ്ണം പൊലീസ് കണ്ടെത്തി. തട്ടിയെടുത്ത പണം ചെലവാക്കിയെന്നാണ് പ്രതികളുടെ മൊഴി.
ഹൈദരാബാദില്‍ നിന്ന് മടങ്ങിയെത്തിയ ഷംന ക്വാറന്റീനില്‍ ആയതിനാല്‍ ഓണ്‍ലാനായാകും പൊലീസ് മൊഴി രേഖപ്പെടുത്തുക. പ്രതികളുടെ ഫോട്ടോകളും ഷംനയെ കാണിക്കും. ഷംന ക്വാറന്റീനിലായതിനാല്‍ പ്രതികളുടെ കസ്റ്റഡി വ്യാഴാഴ്ച്ച അവസാനിക്കുന്നതിന് മുന്‍പ് വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത് സാധ്യമല്ല.
ഷംനയുടേത് അടക്കമുള്ള താരങ്ങളുടെ ഫോണ്‍ നമ്ബര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കിയത് ആരെന്ന് വ്യക്തമായെന്ന് ഡിസിപി പൂങ്കുഴലി പറഞ്ഞു. എന്ത് ഉദ്ദേശത്തോടെയാണ് നമ്ബര്‍ കൊടുത്തതെന്നും വ്യക്തമായതായും അവര്‍ വ്യക്തമാക്കി. താരങ്ങളുടെ ഫോണ്‍ നമ്ബര്‍ നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളി ച്ചതായി വ്യക്തമാക്കിയിരിക്കുകയാണ് ധർമജൻ . പ്രതികള്‍ക്ക് സിനിമാതാരങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പ്രതികളില്‍ ഒരാള്‍ സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് താരത്തെ ഇന്നലെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.
തന്റെ നമ്ബരില്‍ തട്ടിപ്പ് സംഘം വിളിച്ചെന്ന് പറഞ്ഞ ധര്‍മ്മജന്‍ ഷംനയുടെയും മിയയുടെയും നമ്ബരുകള്‍ തന്നോട് ചോദിച്ചുവെന്നും വെളിപ്പെടുത്തി. തട്ടിപ്പ് സംഘം തന്നെയും കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് ധര്‍മ്മജന്‍ ആരോപിക്കുന്നത്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു.
കൊച്ചി ട്രാഫിക് സ്റ്റേഷനിലെത്തിയാണ് നടൻ മൊഴി നൽകിയത്. രാവിലെ അന്വേഷണ സംഘം ഇദ്ദേഹത്തോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ നടി ഷംന കാസിം കൊച്ചിയിൽ തിരിച്ചെത്തി. ഇവർ ഇന്ന് മുതൽ ക്വാറന്റൈനിലാണ്. നാളെ താരത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. വീഡിയോ കോൺഫറൻസിലൂടെയാവും മൊഴി രേഖപ്പെടുത്തുക.
